പൂനെയില്‍ വസ്ത്ര ഗോഡൗണിന് തീപിടിച്ച് അഞ്ചു ജീവനക്കാര്‍ മരിച്ചു , അഗ്നിശമനസേനയുടെ നാലു യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമം നടത്തുന്നു

പുനെക്ക് സമീപത്തെ ഗ്രാമത്തില്‍ ഗോഡൗണിന് തീപിടിച്ച് അഞ്ചു മരണം. ഉരുളിദേവാചി ഗ്രാമത്തിലെ വസ്ത്ര ഗോഡൗണിനാണ് തീപിടിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ഗോഡൗണിലെ തൊഴിലാളികളാണ് മരിച്ചത്.
അഗ്‌നിശമനസേനയുടെ നാല് യൂണിറ്റ് സ്ഥലത്തെത്തി തീയണക്കാന്‍ ശ്രമം നടത്തുന്നുണ്ട്. തീ നിയന്ത്രണ വിധേയമായിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
https://www.facebook.com/Malayalivartha