കൂട്ടക്കൊല നടത്തിയത് സര്‍ക്കാര്‍ തന്നെ; സിഖ് വിരുദ്ധ കലാപത്തില്‍ കൂട്ടക്കൊല നടത്തിയത് സര്‍ക്കാര്‍ തന്നെ; കൊലയ്ക്ക് ആഹ്വാനം ചെയ്തത് രാജീവ് ഗാന്ധിയുടെ നേതൃത്തിലാണെന്ന് ബിജെപി

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ നേരിട്ടാക്രമിച്ച് ബിജെപിയുടെ ട്വീറ്റ്. സിഖ് വിരുദ്ധ കലാപത്തില്‍ കൂട്ടക്കൊല നടത്തിയത് സര്‍ക്കാര്‍ തന്നെയാണ് ബിജെപി. കൊലയ്ക്ക് ആഹ്വാനം ചെയ്തത് രാജീവ് ഗാന്ധിയുടെ നേതൃത്തിലാണെന്നും ബിജെപി ട്വീറ്റില്‍ പറയുന്നു. സര്‍ക്കാര്‍ തന്നെ സ്വന്തം പൗരന്മാരെ കൊന്നൊടുക്കുകയായിരുന്നുവെന്നു ബിജെപി പറഞ്ഞു.
രാജീവ് ഗാന്ധി ഒന്നാം നമ്പര്‍ അഴിമതിക്കാരനായാണ് മരിച്ചതെന്ന പരാമര്‍ശം കഴിഞ്ഞ ദിവസം യുപിയിലെ പ്രതാപ്ഗഡില്‍ മോദി നടത്തിയത് പ്രതിപക്ഷ നിരയിലെ നേതാക്കളിൽ നിന്ന് വിമർശനത്തിന് വഴിതെളിച്ചിരുന്നു. മോദിയുടെ പരാമർശത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനു കോണ്‍ഗ്രസ്പരാതി നല്‍കുകയും ചെയ്‍തു. നരേന്ദ്രമോദിയുടെ പരാമര്‍ശത്തിനെതിരെ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രംഗത്തെത്തുകയും ചെയ്തു. മോദിക്കു മോദിയെക്കുറിച്ച് തോന്നുന്ന കാര്യം മറ്റുള്ളവര്‍ക്കുമേല്‍ ചാരേണ്ടെന്നായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധി തുറന്നടിച്ചത്. 'പരാമര്‍ശങ്ങള്‍ കൊണ്ട് മോദിക്കു രക്ഷപെടാനാവില്ല. യുദ്ധം കഴിഞ്ഞു. കര്‍മഫലം മോദിയെ കാത്തിരിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. താങ്കള്‍ക്ക് എന്റെ എല്ലാ സ്നേഹവും ഒരു വലിയ ആലിംഗനവും– രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
മോദിക്കു അമേഠി മറുപടി നല്‍കുമെന്നായിരുന്നു എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം . മോദി മാന്യതയുടെ എല്ലാ അതിര്‍വരമ്പുകളും ലംഘിക്കുകയാണെന്ന് പി.ചിദംബരവും പറഞ്ഞു. വഞ്ചകര്‍ക്കു രാജ്യം മാപ്പുനല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha