അഴിമതി വിരുദ്ധ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് തട്ടിപ്പിനു ശ്രമിച്ച യുവാവിനെ സ്ത്രീ ചെരുപ്പൂരി തല്ലി

ജംഷഡ്പൂരിലെ മാംഗോയില്‍ തന്റെ പക്കല്‍ നിന്നും പണം തട്ടാന്‍ ശ്രമിച്ചയാളെ സ്ത്രീ നടുറോഡിലിട്ട് ചെരുപ്പുകൊണ്ട് തല്ലുന്ന വിഡിയോ പുറത്ത് വന്നു.
അഴിമതി വിരുദ്ധ ബ്യൂറോയില്‍ നിന്നുള്ള ഉദ്യോഗസ്ഥനാണെന്ന വ്യാജേന ഇയാള്‍ സ്ത്രീയോട് 50,000 രൂപ ആവശ്യപ്പെടുകയായിരുന്നു.
ഇയാള്‍ കള്ളം പറയുകയാണെന്ന് മനസ്സിലാക്കിയ സ്ത്രീ, പുറത്തുവച്ചു പണം നല്‍കാമെന്നു പറഞ്ഞ് ഇയാളെ റോഡിലേക്ക് വിളിച്ചു വരുത്തി.
റോഡിലെത്തിയപ്പോള്‍ ഇയാളെ അവര്‍ ചെരുപ്പൂരി തല്ലുകയായിരുന്നു. നാട്ടുകാരും സ്ത്രീക്കൊപ്പം കൂടിയതോടെ പൊലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്തു. ഇതിന്റെ വിഡിയോയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha