വിവാഹത്തിന് ശേഷം ബാക്കി വന്ന പഴകിയ മട്ടണ്‍ കറി കഴിച്ച മൂന്ന് കുട്ടികള്‍ക്ക് ദാരുണാന്ത്യം

ഭക്ഷ്യവിഷബാധയേറ്റ് മൂന്ന് കുട്ടികള്‍ക്ക് ദാരുണാന്ത്യം. നിരവധിപേര്‍ ആശുപത്രിയില്‍. തെലങ്കാനയിലെ അഡിലാബാദ് ജില്ലയിലെ ഗ്രാമത്തില്‍ ചൊവ്വാഴ്ച നടന്ന വിവാഹത്തിന് ശേഷം ബാക്കി വന്ന പഴകിയ മട്ടണ്‍ കറി കഴിച്ച കുട്ടികള്‍ ഉള്‍പ്പെടെയുള്ള അതിഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഒരു വയസ്സിനും മൂന്ന് വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. കടുത്ത വയറുവേദനയും ഛര്‍ദ്ദിയുമായി 24പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമല്ലെന്ന് അധികൃതര്‍ അറിയിച്ചു
https://www.facebook.com/Malayalivartha