"മേക്ക് ഇന്‍ ഇന്ത്യയില്‍ തുടങ്ങിയ പ്രധാനമന്ത്രി എത്തിനിൽക്കുന്നത് ബജിയില്‍"; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ചത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി

മേക്ക് ഇന്‍ ഇന്ത്യയില്‍ തുടങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒടുവില്‍ ബജിയില്‍ എത്തിനില്‍ക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഹരിയാനയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുമ്ബോഴാണ് മോദിക്കെതിരെ രാഹുല്‍ ആഞ്ഞടിച്ചത്. തുടക്കത്തില്‍ മോദി മേക്ക് ഇന്ത്യയെക്കുറിച്ച് സംസാരിച്ചു.
പിന്നീട് സ്റ്റാര്‍ട്ട് അപ് ഇന്ത്യ എന്നായി. അതിനു ശേഷം സ്റ്റാന്‍ഡ് അപ് ഇന്ത്യ എന്നു പറഞ്ഞു. ഒടുവില്‍ അദ്ദേഹം എത്തിനിന്നത് ബജിയില്‍ (പകോഡ) ആണെന്ന് രാഹുല്‍ ആരോപിച്ചു. ഒരാള്‍ ബജി വില്ക്കുന്നുണ്ടെങ്കില് തൊഴിലില്ലായ്മ ഉണ്ടെന്നു പറയാനാവില്ലെന്ന് മോദി ഒരു ടിവി അഭിമുഖത്തില്‍ അവകാശപ്പെട്ടതിനെ പരിസിച്ചാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ 45 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തൊഴിലില്ലായ്മ നിരക്കില്‍ രാജ്യത്തെ എത്തിച്ചതാണ് മോദിയുടെ സംഭാവനയെന്ന് രാഹുല്‍ പരിഹസിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷം നിങ്ങള്‍ എന്താണ് ചെയ്തത്. ഈ രാജ്യത്തിന് നിങ്ങള്‍ എന്താണ് നല്‍കിയത്-രാഹുല്‍ ചോദിച്ചു.
https://www.facebook.com/Malayalivartha