പശ്ചിമ ബംഗാളിലെ ബരാക്പുരിലുള്ള ഫാക്ടറിയില്‍ വന്‍ തീപിടിത്തം, അഗ്‌നിശമനസേനയുടെ 20 യൂണിറ്റുകള്‍ തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു

പശ്ചിമ ബംഗാളിലെ ബരാക്പുരിലുള്ള ഫാക്ടറിയില്‍ വന്‍ തീപിടിത്തം. യന്ത്രങ്ങളും മേല്‍ക്കൂരയും പൂര്‍ണമായും കത്തിനശിച്ചു. സമീപത്തെ രണ്ടു ഫാക്ടറികളിലേക്ക് തീ പടര്‍ന്നിട്ടുണ്ട്. ബാലികന്‍ഡ ഗ്രാമപഞ്ചായത്തിലുള്ള ഫാക്ടറിയില്‍ വ്യാഴാഴ്ച രാത്രിയോടെയാണ് തീപിടിത്തമുണ്ടായത്.
വിവരം അറിഞ്ഞെത്തിയ അഗ്‌നിശമനസേനയുടെ 20 യൂണിറ്റുകള്‍ തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. മണിക്കൂറുകള്‍ പിന്നിട്ടിട്ടും തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചിട്ടില്ല. തീ പിടിത്തത്തിനുള്ള കാരണം അറിവായിട്ടില്ല. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് കരുതുന്നത്.
https://www.facebook.com/Malayalivartha