അയോധ്യ ബാബരി മസ്ജിദ് ഭൂമി കേസില്‍ സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ മധ്യസ്ഥ സമിതിക്ക് സമയം നീട്ടി നല്‍കി

അയോധ്യ ബാബരി മസ്ജിദ് ഭൂമി കേസില്‍ സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ മധ്യസ്ഥ സമിതിക്ക് സമയം നീട്ടിനല്‍കി. ആഗസ്റ്റ് 15 വരെയാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, ജസ്റ്റിസുമാരായ എസ്.എ. ബോബ്‌ഡെ, ഡി.വൈ. ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ്. അബ്ദുല്‍ നസീര്‍ എന്നിവരടങ്ങുന്ന ഭരണഘടന ബെഞ്ചാണ് സമയം നീട്ടി നല്‍കിയത്.കേസില്‍ സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ മധ്യസ്ഥ സമിതി ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
കോടതി രജിസ്ട്രി മുമ്പാകെ മേയ് ആറിനാണ് സീല്‍ചെയ്ത കവറില്‍ റിപ്പോര്‍ട്ട് നല്‍കിയത്. സുപ്രീംകോടതി ഭരണഘടന ബെഞ്ച് റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കും. ഭൂമി തര്‍ക്കത്തില്‍ സമവായ സാധ്യത തേടി മാര്‍ച്ച് എട്ടിനാണ് സുപ്രീംകോടതി മധ്യസ്ഥ സമിതിയെ നിയോഗിച്ചത്. റിട്ട. സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് എഫ്.എം.ഐ. കലീഫുല്ല ചെയര്‍മാനായ സമിതിയില്‍ ശ്രീശ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകനും മധ്യസ്ഥ വിദഗ്ധനുമായ ശ്രീരാം പഞ്ചു എന്നിവരാണ് അംഗങ്ങള്‍.
തര്‍ക്കഭൂമിയുള്ള ഫൈസാബാദില്‍ ഒരാഴ്ചക്കകം മധ്യസ്ഥ നടപടികള്‍ ആരംഭിക്കണമെന്നും രഹസ്യസ്വഭാവത്തില്‍ നടത്തുന്ന പ്രക്രിയയുടെ പുരോഗതി നാലാഴ്ചക്കകം അറിയിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. മധ്യസ്ഥ നീക്കങ്ങള്‍ക്ക് എട്ടാഴ്ചയാണ് സമയം അനുവദിച്ചത്.
https://www.facebook.com/Malayalivartha