ബിജെപി അമിത് ഷായുടേയും നരേന്ദ്രമോദിയുടേയും മാത്രം പാര്‍ട്ടിയല്ലന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

ബിജെപി വ്യക്തി കേന്ദ്രീകൃത പാര്‍ട്ടിയല്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ബിജെപി ഒരിക്കലും വാജ്പേയിയെയോ അഡ്വാനിയെയോ കേന്ദ്രീകരിച്ചുള്ള പാര്‍ട്ടി ആയിരുന്നില്ല. ബിജെപി അമിത് ഷായുടേയും നരേന്ദ്രമോദിയുടേയും മാത്രം പാര്‍ട്ടിയായി ഒരിക്കലും മാറില്ലെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ഒരു പ്രത്യയശാസ്ത്രം അനുസരിച്ചുള്ള പാര്‍ട്ടിയാണ്. മോദിയെ കേന്ദ്രീകരിച്ച് പാര്‍ട്ടി പ്രവര്‍ത്തിച്ചിട്ടില്ല. മോദിയും ബിജെപിയും പരസ്പര പൂരകങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേടിയതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ഇത്തവണ ബിജെപി നേടുമെന്നും നിതിന്‍ ഗഡ്കരി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha