ഇന്‍ഡോര്‍ അമൃത്സര്‍ എക്‌സ്പ്രസില്‍ യാത്ര ചെയ്യവേ യുവതിക്ക് പ്രസവ വേദന... സഹയാത്രികരുടെയും ട്രെയിനിലുണ്ടായിരുന്ന ഒരു ഡോക്ടറുടെയും സഹായത്തോടെ യുവതി കുഞ്ഞിനു ജന്‍മം നല്‍കി

ഇന്‍ഡോര്‍ അമൃത്സര്‍ എക്‌സ്പ്രസില്‍ യുവതി കുഞ്ഞിനു ജന്‍മം നല്‍കി. വെള്ളിയാഴ്ചയാണു ഓടുന്ന ട്രെയിനില്‍ വച്ച് യുവതി കുഞ്ഞിനു ജന്‍മം നല്‍കിയത് .ഉത്തര്‍പ്രദേശിലെ മീററ്റില്‍നിന്നു സഹാരന്‍പൂരിലേക്കു പോകുകയായിരുന്നു ഷക്കിറ എന്ന യുവതിയാണ് ട്രെയിനില്‍ പ്രസവിച്ചതെന്നു റെയില്‍വേ പോലീസ് അറിയിച്ചു .
യാത്രയ്ക്കിടെ ഷക്കിറയ്ക്ക് പ്രസവ വേദന അനുഭവപ്പെട്ടുകയും സഹയാത്രികരുടെയും ട്രെയിനിലുണ്ടായിരുന്ന ഒരു ഡോക്ടറുടെയും സഹായത്തോടെ ഇവര്‍ ഒരു കുഞ്ഞിനു ജന്മം നല്‍കുകയും ചെയ്തു .അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
"
https://www.facebook.com/Malayalivartha