ആറാം ഘട്ട വോട്ടെടുപ്പ് നാളെ... ഏഴ് സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളിലേക്ക് നാളെ വോട്ടെടുപ്പ് നടക്കും

ആറാം ഘട്ട വോട്ടെടുപ്പ് നാളെ. ഇതു കഴിഞ്ഞാല്‍ മേയ് 19ന് അവസാന ഘട്ടം. അതോടെ, രാജ്യത്തെ 17ാമത് ലോക്‌സഭ തെരഞ്ഞെടുപ്പിന് സമാപനമാവും. ആറ്, ഏഴു ഘട്ടങ്ങളില്‍ 119 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കാനുള്ളത്. അതില്‍ ഏഴ് സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളിലേക്ക് നാളെ വോട്ടെടുപ്പ് നടക്കും.
ഉത്തര്‍പ്രദേശിലെ 14 മണ്ഡലങ്ങള്‍ക്ക് പുറമെ, ഹരിയാന (10) മധ്യപ്രദേശ്, ബിഹാര്‍, പശ്ചിമ ബംഗാള്‍ (എട്ട് വീതം) ഡല്‍ഹി (ഏഴ്) ഝാര്‍ഖണ്ഡ് (നാല്) എന്നിവയാണ് വോട്ടെടുപ്പ് നടക്കുന്ന മറ്റ് സംസ്ഥാനങ്ങള്‍. വോട്ടര്‍മാര്‍ 10.17 കോടി. 59 മണ്ഡലങ്ങളില്‍ 2014ല്‍ എന്‍.ഡി.എ 46 ഇടത്ത് വിജയിച്ചിരുന്നു. ബി.ജെ.പി 44, എല്‍.ജെ.പിഒന്ന്, അപ്നാ ദള്‍ഒന്ന്. കോണ്‍ഗ്രസിന് കിട്ടിയത് കേവലം രണ്ട് സീറ്റ്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ എട്ട് അടക്കം മറ്റുള്ളവര്‍ 11 സീറ്റ് നേടി. ആറാം ഘട്ടത്തില്‍ 979 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. നാമനിര്‍ദേശ പത്രികക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തിലെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഇതില്‍ 189 പേര്‍ ക്രിമിനല്‍ കേസ് പ്രതികളാണ്.
സ്ഥാനാര്‍ഥികളില്‍ 311 പേര്‍ കോടീശ്വരന്മാരാണ്. അതായത് 32 ശതമാനം. പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ കണക്കെടുത്താല്‍ ക്രിമിനലുകളിലും കോടിപതികളിലും ബി.ജെ.പിയാണ് മുന്നില്‍. ത്രിപുര വെസ്റ്റ് മണ്ഡലത്തിലെ 168 മണ്ഡലങ്ങളിലേക്കുള്ള റീ പോളിങ്ങും നാളെ നടക്കും. വോട്ടെടുപ്പില്‍ ബി.ജെ.പി വ്യാപകമായ ക്രമക്കേട് നടത്തിയെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ കണ്ടെത്തിയ സ്ഥലങ്ങളിലാണ് റീ പോളിങ്ങിന് ഉത്തരവിട്ടത്.
കോണ്‍ഗ്രസും സി.പി.എമ്മുമാണ് തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചത്. ഏപ്രില്‍ 11ന് നടന്ന ആദ്യഘട്ടത്തിലാണ് ഇവിടെ തെരഞ്ഞെടുപ്പ് നടന്നത്. വോട്ടെണ്ണല്‍ മേയ് 23ന് നടക്കും.
"
https://www.facebook.com/Malayalivartha