പശ്ചിമബംഗാളിലെ രണ്ട് ലോക്‌സഭ മണ്ഡലങ്ങളിലെ രണ്ട് ബൂത്തുകളിലെ വോട്ടെടുപ്പ് റദ്ദാക്കി

പശ്ചിമബംഗാളിലെ രണ്ട് ലോക്‌സഭ മണ്ഡലങ്ങളിലെ രണ്ട് ബൂത്തുകളിലെ വോട്ടെടുപ്പ് റദ്ദാക്കി. ബാറക്പൂര്‍ ലോക്‌സഭ മണ്ഡലത്തിലെ ഉദ്‌ബോദനി മാധ്യമിക് വിദ്യാലയ ബൂത്തിലേയും ആരംബാഗ് ലോക്‌സഭമണ്ഡലത്തിലെ ലാസ്‌കാര്‍പുര്‍ നേതാജി പ്രാഥമിക് വിദ്യാലയത്തിലേയും വോട്ടെടുപ്പാണ് റദ്ദാക്കിയത്. ഈ ബൂത്തുകളില്‍ ഞായറാഴ്ച റീപോളിങ് നടത്തും. പശ്ചിമബംഗാളിലെ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
വോട്ട് ചെയ്യാനെത്തിയ ഇതര പാര്‍ട്ടി പ്രവര്‍ത്തകരെ തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ തടഞ്ഞതായി ആരോപണമുണ്ടായിരുന്നു. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വ്യാപക സംഘര്‍ഷവും ഉണ്ടായി.
"
https://www.facebook.com/Malayalivartha