ആറാം ഘട്ടത്തില്‍ ഞെട്ടിക്കാന്‍ ബി.ജെ.പി; പൊതുതെരഞ്ഞെടുപ്പിന്റെ ആറാം ഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണം അവസാനിച്ചു; രാജ്യത്തെ ഏഴ് സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളിൽ ഞായറാഴ്ച വോട്ടെടുപ്പ് നടക്കും

പൊതുതെരഞ്ഞെടുപ്പിന്റെ ആറാം ഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണം അവസാനിച്ചു. രാജ്യത്തെ ഏഴ് സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളിലാണ് ഞായറാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. ഉത്തര്‍ പ്രദേശിലെ 14 സീറ്റുകളിലും പശ്ചിമ ബംഗാളിലെയും ബീഹാറിലെയും എട്ടു വീതം സീറ്റുകളിലും ജനം വിധിയെഴുതും. ദില്ലിയിലും ഹരിയാനയിലും നാളെ വോട്ടെടുപ്പ് പൂര്‍ത്തിയാവും. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ദിഗ്വിജയ് സിങ്ങും ബിജെപി സ്ഥാനാര്‍ഥി പ്രഗ്യാസിങ്ങും ഏറ്റുമുട്ടുന്ന ഭോപ്പാലാണ് ശ്രദ്ധേയമായ മണ്ഡലങ്ങളിലൊന്ന്.
19നാണ് ഏഴാം ഘട്ട വോട്ടെടുപ്പ്. ഇതോടെ ലോക്സഭ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകും. 23നാണ് വോട്ടെണ്ണല്‍. രാജ്യ തലസ്ഥാനത്തടക്കം വിവിധ പാര്‍ട്ടികളും നേതാക്കളും പ്രചാരണത്തില്‍ സജീവമാണ്. കേന്ദ്രമന്ത്രി മനേക ഗാന്ധി, എസ്പി നേതാവ് അഖിലേഷ് യാദവ്, കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്, ബിജെപിയുടെ പ്രഗ്യ സിംഗ് ഠാക്കൂര്‍, മുന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ എന്നിവര്‍ ആറാം ഘട്ടത്തില്‍ ജനവിധി തേടുന്നു. ആകെ 968 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പഞ്ചാബിലും ഹിമാചല്‍ പ്രദേശിലും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് മധ്യപ്രദേശിലും പ്രചരണത്തിന് എത്തും. മെയ് 23നാണ് വോട്ടെണ്ണല്‍.
ആറാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്, ഉത്തര്‍പ്രദേശ്- 14, ഹരിയാന- 10, ബിഹാര്‍- 8, മധ്യപ്രദേശ്- 8, ബംഗാള്‍- 8, ഡല്‍ഹി- 7,ജാര്‍ഖണ്ഡ്- 4 എന്നിങ്ങനെയാണ്.
https://www.facebook.com/Malayalivartha