ഗര്‍ഭിണിയായ സ്ത്രീയുടെ വേഷത്തിലെത്തും ചാവേറാക്രമണമുണ്ടായേക്കും; ബുദ്ധപൂര്‍ണിമ ദിനത്തില്‍ ബംഗാളിലും ബംഗ്ലാദേശിലും ബുദ്ധമത ക്ഷേത്രത്തിലോ ഹിന്ദു ക്ഷേത്രത്തിലോ ചാവേറാക്രമണമുണ്ടായേക്കുമെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്

ബുദ്ധപൂര്‍ണിമ ദിനത്തില്‍ ബംഗാളിലും ബംഗ്ലാദേശിലും ബുദ്ധമത ക്ഷേത്രത്തിലോ ഹിന്ദു ക്ഷേത്രത്തിലോ ചാവേറാക്രമണമുണ്ടായേക്കുമെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്. ഗര്‍ഭിണിയായ സ്ത്രീയുടെ വേഷത്തിലെത്തി ആക്രമണം നടത്തിയേക്കുമെന്നാണ് മുന്നറിയിപ്പ്.
ഇസ്ലാമിക് സ്റ്റേറ്റ്, ജമാഅത്ത്-ഉള്‍ മുജാഹിദീന്‍ ബംഗ്ലാദേശ് എന്നീ ഭീകരസംഘടനകള്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതിയിടുന്നുവെന്നാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയുടെ മുന്നറിയിപ്പ്. ഭീഷണിയെത്തുടര്‍ന്ന് ബംഗാളില്‍ ഹിന്ദു- ബുദ്ധ ക്ഷേത്രങ്ങള്‍ക്ക് സുരക്ഷ ശക്തിപ്പെടുത്തി.
രണ്ടാഴ്ച മുമ്പ് ഐഎസ് അനുകൂല ടെലഗ്രാം ഗ്രൂപ്പില്‍ ബംഗാളിനെ ആക്രമിക്കുമെന്ന തരത്തിലുള്ള ഭീഷണി സന്ദേശം വന്നിരുന്നു. ഇത് പരിഗണിച്ചാണ് സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. സമാനമായ മുന്നറിയിപ്പ് ശ്രീലങ്കയ്ക്കും ലഭിച്ചതായിരുന്നുവെന്നും എന്നാല്‍ ശ്രീലങ്ക അത് അവഗണിക്കുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്. ഞായറാഴ്ചയാണ് ബുദ്ധപൂര്‍ണിമ.
https://www.facebook.com/Malayalivartha