പിന്നോക്കക്കാരനായ പോലീസുകാരന് തന്റെ വിവാഹത്തിന് കുതിരപ്പുറത്ത് എത്തണമെന്ന് ആഗ്രഹം, അതു പാടില്ലെന്ന് മുന്നോക്കവിഭാഗക്കാരുടെ ഭീഷണി, ഒടുവില്‍ പോലീസ് സുരക്ഷയില്‍ സമംഗളം വിവാഹം!

ഗുജറാത്തിലെ പലന്‍പുരിനടുത്തുള്ള സഞ്ജയ് റാത്തോഡ് എന്ന 27-കാരന് തന്റെ വിവാഹദിനത്തില്‍ വിവാഹ ഘോഷയാത്രയില്‍ കുതിരപ്പുറത്ത് എത്തണമെന്നൊരു ആഗ്രഹം. സഞ്ജയ് റാത്തോഡ് ജാഥര്‍ സ്റ്റേഷനിലെ കോണ്‍സ്റ്റബിളാണ്. എന്നാല്‍ പിന്നോക്ക സമുദായത്തില്‍പെട്ട വരന്റെ ആഗ്രഹത്തിന് സവര്‍ണ വിഭാഗക്കാരുടെ ഭീഷണി വെല്ലുവിളിയായി. പിന്നോക്ക സമുദായത്തില്‍പെട്ടവര്‍ കുതിര സവാരി ചെയ്യുന്നതിനെ ഇവിടെയുള്ള സവര്‍ണ വിഭാഗം എതിര്‍ക്കുന്നത് പതിവാണ്. എന്നാല്‍ ഈ എതിര്‍പ്പിനെ നേരിടാന്‍ തന്നെ തീരുമാനിച്ച റാത്തോഡ് തന്റെ വിവാഹത്തിന് പോലീസ് സുരക്ഷ ആവശ്യപ്പെടുകയായിരുന്നു. വരന്റെ ആഗ്രഹം സാധിച്ചുനല്‍കാന്‍ ജില്ലാ കലക്ടറും പോലീസും അടക്കം 200 ഓളം ഉദ്യോഗസ്ഥരുടെ വന്‍ സുരക്ഷയാണ് തയ്യാറായത്.
പോലീസുകാരില്‍ ഏറെയും മഫ്തിയിലായിരുന്നു. വ്യാഴാഴ്ച രാത്രി വിവാഹ ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ വീട്ടിലേക്കുള്ള വൈദ്യുതിബന്ധം ഇവര്‍ വിഛേദിച്ചിരുന്നു. ഇതോടെ വിവാഹ ആഘോഷം അലങ്കോലമാക്കാനുള്ള ശ്രമമാണെന്ന് ഭയന്ന വീട്ടുകാര്‍ പോലീസിനെ വിളിക്കുകയായിരുന്നു. ആഘോഷം കഴിയുന്നതുവരെ പോലീസ് സ്ഥലത്ത് തമ്പടിച്ചു.
പോലീസിന്റെ സുരക്ഷയില്‍ സമാധാനപരമായി ആഘോഷം നടന്നുവെന്ന് റാത്തോഡ് മാധ്യമങ്ങളോട് പറഞ്ഞു.
https://www.facebook.com/Malayalivartha