പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഭിന്നിപ്പിന്റെ തലവനെന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള ടൈം മാഗസിന്‍ കവര്‍ സ്റ്റോറി തയ്യാറാക്കിയ ആതീഷ് തസീറിന്റെ വിക്കിപ്പീഡിയ പേജില്‍ ആക്രമണം

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഭിന്നിപ്പിന്റെ തലവനെന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള ടൈം മാഗസിന്‍ കവര്‍ സ്റ്റോറി തയ്യാറാക്കിയ ആതീഷ് തസീറിന്റെ വിക്കിപ്പീഡിയ പേജില്‍ ആക്രമണം. ആതിഷ് കോണ്‍ഗ്രസിന്റെ പിആര്‍ മാനേജര്‍ ആണ് എന്നൊക്കെ എഡിറ്റ് ചെയ്തുകൊണ്ടാണ് വിക്കിപ്പീഡിയ പേജില്‍ എഡിറ്റിങ് ആക്രമണം. മാറ്റങ്ങള്‍ വരുത്തിയ വിക്കിപ്പീഡിയ പേജിന്റെ സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പടെ പോസ്‌റ്റ് ചെയ്‌ത് ആതിഷിനെതിരായ പ്രചാരണവും സോഷ്യല്‍മീഡിയയില്‍ വ്യാപകമാണ്.
ബ്രിട്ടീഷ് പൗരനായ ആതിഷിനെ കോണ്‍ഗ്രസിന്റെ കൂലിയെഴുത്തുകാരന്‍ എന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള പ്രചാരണമാണ് ഇപ്പോള്‍ വ്യാപകമായിരിക്കുന്നത്. മോദിക്കെതിരായ ലേഖനം പ്രസിദ്ധീകരിച്ചതിലൂടെ ടൈം മാഗസിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടെന്നുള്ള പ്രചാരണങ്ങളും ഇതോടനുബന്ധിച്ച് നടക്കുന്നുണ്ട്.
ട്വിറ്ററിലൂടെ പ്രചരിക്കുന്ന വിക്കിപ്പീഡിയ സ്‌ക്രീന്‍ഷോട്ടുകള്‍ എഡിറ്റ് ചെയ്‌ത് സൃഷ്ടിച്ചതാണെന്ന് തെളിവുകള്‍ സഹിതം Alt News റിപ്പോര്‍ട്ട് ചെയ്യുന്നു. ആര്‍ക്കും എഡിറ്റ് ചെയ്‌ത് വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയോ മാറ്റങ്ങള്‍ വരുത്തുകയോ ചെയ്യാമെന്ന സൗകര്യത്തെ ഇവിടെ ദുരുപയോഗം ചെയ്‌തിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ടൈം മാഗസിന്റെ പുതിയ പതിപ്പ് പുറത്തുവന്നതിന് പിന്നാലെ മെയ് 10നാണ് ആതിഷിന്റെ പേജ് നിരന്തരമായ എഡിറ്റിംഗിന് വിധേയമായിരിക്കുന്നത്. രാവിലെ 7.09നാണ് ആദ്യ എഡിറ്റിംഗ് നടന്നിരിക്കുന്നത്. വ്യൂ ഹിസ്റ്ററി ടാബ് തുറന്നാല്‍ വരുത്തിയ മാറ്റങ്ങള്‍ കാണാവുന്നതാണ്.
രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്ന സംഭവങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുന്നതിനെ ലേഖനം നിശിതമായി തന്നെ വിമർശിക്കുന്നുണ്ട്. പശുവിൻെറ പേരിൽ നടക്കുന്ന ആൾക്കൂട്ട കൊലകളിലും ഭരണസംവിധാനങ്ങളിൽ നടക്കുന്ന ഗൂഡനീക്കങ്ങളിലും മോദി മൗനാനുവാദം നൽകുകയാണെന്ന് ലേഖനം കുറ്റപ്പെടുത്തുന്നു.
സ്വാതന്ത്ര്യത്തിനു ശേഷം രാജ്യം കൈവരിച്ച മഹത്തായ നേട്ടങ്ങൾ മോദി അധികാരത്തിലേറിയ ശേഷം അട്ടിമറിക്കുകയാണ്. മതേതരത്വം, ജനാധിപത്യം, സ്വാതന്ത്ര്യം, നിർഭയമായ മാധ്യമപ്രവർത്തനം തുടങ്ങിയവയൊക്കെ അപകടത്തിലായിരിക്കുന്നു. 2002ൽ മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ സംസ്ഥാനത്ത് നടന്ന കൂട്ടക്കൊലയിൽ ഇതുവരെ ഖേദം പ്രകടിപ്പിക്കാത്തതിനെയും മാഗസിൻ ശക്തമായി വിമർശിക്കുന്നുണ്ട്.
ഇത് മൂന്നാം തവണയാണ് മോദി ടൈം മാഗസിന്റെ കവര്‍ ചിത്രമാകുന്നത്. 2015 ലാണ് ഇതിനുമുമ്പ് മോദിയെപ്പറ്റിയുള്ള അവരുടെ പതിപ്പ് ഇറങ്ങിയത്. ടൈം പേഴ്‌സണ്‍ ഓഫ് ഇയര്‍ പുരസ്‌കാരവുമായി ബന്ധപ്പെട്ട് നടന്ന ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ ഏറ്റവുമധികം ആളുകള്‍ പിന്തുണച്ചത് മോദിയെ ആയിരുന്നു. 2012 ലാണ് മോദി ആദ്യമായി മാഗസിന്റെ കവര്‍ ചിത്രമായിവരുന്നത്. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. മോദിയെ ദീര്‍ഘവീക്ഷണമുള്ള കൗശലക്കാരനായും വിവാദ രാഷ്ട്രീയക്കാരനായുമായിരുന്നു 2012ല്‍ ടൈംസ് വിശദീകരിച്ചിരുന്നത്.
https://www.facebook.com/Malayalivartha