ജമ്മു കശ്മീരില്‍ സുരക്ഷാസേനയും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍

ജമ്മു കശ്മീരില്‍ സുരക്ഷാസേനയും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. കുല്‍ഗാം ജില്ലയിലെ തായ്‌പോറ, മുഹമ്മദ് പോറ എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടല്‍ നടന്നത്. മൂന്നിലധികം തീവ്രവാദികള്‍ പ്രദേശത്ത് കുടുങ്ങി കിടക്കുന്നതായി റിപ്പോര്‍ട്ട്.
കഴിഞ്ഞ ദിവസം അനന്ത്‌നാഗ് ജില്ലയിലെ കൊകെര്‍നാഗില്‍ രണ്ട് തീവ്രവാദികളെ വധിക്കുകയും സ്‌ഫോടക വസ്തുക്കള്‍ പിടിച്ചെടുക്കുകയും സുരക്ഷാസേന ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ഏറ്റുമുട്ടല്‍ നടന്നിട്ടുള്ളത്.
https://www.facebook.com/Malayalivartha
























