Widgets Magazine
20
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രിയ സുഹൃത്തിന്‍റെ മരണം ഞെട്ടിപ്പിക്കുന്നു.... നടൻ ശ്രീനിവാസന്‍റെ വിയോഗത്തിൽ അനുസ്മരിച്ച് സുഹൃത്തും സഹപാഠിയുമായ നടൻ രജനീകാന്ത്....


ഉന്നതരുടെ പങ്കിനെക്കുറിച്ച് എസ്ഐടി അന്വേഷണം വ്യാപിപ്പിച്ചിച്ചു; ശബരിമല സ്വർണക്കൊള്ളയിൽ കൂടുതൽ അറസ്റ്റ് ഉടൻ: സ്വർണ്ണക്കൊള്ളയില്‍ ECIR രജിസ്റ്റർ ചെയ്യാൻ അനുമതി തേടി ED


നടനും സംവിധായകനുമായ ശ്രീനിവാസന്റെ നിര്യാണത്തിൽ നടനും സംവിധായകനുമായ ശ്രീനിവാസന്റെ നിര്യാണത്തിൽ അനുശോചനവുമായി മലയാളത്തിന്റെ യുവനടന്മാരായ പൃഥ്വിരാജും ഇന്ദ്രജിത്തും.


നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ അന്തരിച്ചു....തൃപ്പൂണിത്തുറ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം


20 വര്‍ഷം ശിക്ഷക്ക് വിധിച്ച് ജയിലില്‍ പോയ രണ്ടാം പ്രതി, പോകുന്നതിന് മുമ്പേ ഒരു വീഡിയോ എടുത്തത് കണ്ടു: ഞാന്‍ ആണ് നിങ്ങളുടെ നഗ്‌ന വീഡിയോ എടുത്തത് എന്നുകൂടെ പറയാമായിരുന്നു.... ഇത്തരം വൈകൃതങ്ങള്‍ പറയുന്നവരോടും, പ്രചരിപ്പിക്കുന്നവരോടും, നിങ്ങള്‍ക്കോ, നിങ്ങളുടെ വീട്ടിലുള്ളവര്‍ക്കോ ഈ അവസ്ഥ വരാതിരിക്കട്ടെ - വൈകാരിക കുറിപ്പ് പങ്കുവച്ച് അതിജീവിത...

ഇന്ത്യയുടെ അഭിമാമായ വിംഗ് കമാന്‍ഡര്‍ അഭിനന്ദ് വര്‍ദ്ധമാനെ പരിഹസിച്ച് പരസ്യം പ്രചരിപ്പിച്ച പാക്കിസ്ഥാന്റെ നടപടിയെ ന്യായീകരിച്ച് കോണ്‍ഗ്രസ് എം.പി ശശിതരൂര്‍ രംഗത്ത്

15 JUNE 2019 03:40 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയുടെ അഭിമാനമായ വിംഗ് കമാന്‍ഡര്‍ അഭിനന്ദ് വര്‍ദ്ധമാനെ പരിഹസിച്ച് പരസ്യം പ്രചരിപ്പിച്ച പാക്കിസ്ഥാന്റെ നടപടിയെ ന്യായീകരിച്ച് കോണ്‍ഗ്രസ് എം.പി ശശിതരൂര്‍ രംഗത്ത്. അങ്ങോട്ടും ഇങ്ങോട്ടും ഉള്ള കളിയാക്കലുകളെ സ്‌പോട്‌സ്മാന്‍ സ്പിരിറ്റില്‍ കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ക്രിക്കറ്റും രാഷ്ട്രീയവും കൂട്ടിക്കുഴയ്ക്കരുതെന്നും ക്രിക്കറ്റിനെ കുറിച്ച് നോവലെഴുതിയിട്ടുള്ള തരൂര്‍ പറയുന്നു. ഇന്ത്യാ-പാക് ബന്ധത്തിലെ വിള്ളല്‍ ക്രിക്കറ്റിനെ ബാധിക്കരുതെന്നും എം.പി പറഞ്ഞു. തരൂരിനെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നുവരുന്നുണ്ട്. പരസ്യം പാക് ചാനലില്‍ വന്നത് മുതല്‍ ഇന്ത്യയില്‍ പ്രതിധേഷം ശക്തമാണ്. പാക് നടപടിയെ പരിസഹിച്ച് നടി പൂനം പാണ്ഡേ തന്റെ ബ്രാ ഊരിയിട്ട് ഡി കപ്പ് തരാമെന്ന് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. അത് സോഷ്യല്‍ മീഡിയയില്‍ വയറലായിരുന്നു.

ലോകകപ്പ് ക്രിക്കറ്റ് സംപ്രേഷണം ചെയ്യുന്ന ജാസ് ടിവിയിലാണ് ഇന്ത്യ-പാകിസ്ഥാന്‍ ക്രിക്കറ്റിനെ കുറിച്ച് ലോകകപ്പിന്റെ പശ്ചാത്തലത്തിലാണ് പരസ്യം സംപ്രേക്ഷണം ചെയ്തത്. ടോസ് നേടിയ ശേഷം ഇന്ത്യയുടെ പ്ലയിംഗ് ഇലവനെയും കളിയിലെ തന്ത്രങ്ങളെയും കുറിച്ച് ചോദിക്കുമ്പോള്‍ അയാം സോറി, അത് പറയാന്‍ എനിക്ക് അനുമതിയില്ലെന്ന് അഭിനന്ദിന്റെ രൂപസാദൃശ്യമുള്ളയാള്‍ മറുപടി പറയുന്നു. പാക്ക് പോര്‍വിമാനത്തെ തുരത്തിയ ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദ് വര്‍ദ്ധമാന്‍ പാക് പിടിയില്‍ അകപ്പെട്ടപ്പോള്‍ അവര്‍ ചോദ്യം ചെയ്തപ്പോഴും അഭിനന്ദ് നല്‍കിയ മറുപടിയാണ് പരസ്യത്തിലും ആവര്‍ത്തിക്കുന്നത്. അവസാനം ചായ കൊള്ളാമോ എന്ന ചോദ്യത്തിന് നന്നായിരുന്നെന്നും അഭിനേതാവ് മറുപടി പറയുന്നു.

പാക് സൈന്യം അഭിനന്ദിനെ ചോദ്യം ചെയ്ത ശേഷം പുറത്തുവിട്ട വീഡിയോയ്ക്ക് സമാനമായാണ് പരസ്യം ചിത്രീകരിച്ചിരിക്കുന്നത്. അവസാനം നിങ്ങള്‍ക്ക് പോകാമെന്ന് പാക് ഉദ്യോഗസ്ഥന്‍ പറയുമ്പോള്‍ കപ്പുമായി എഴുന്നേല്‍ക്കുന്ന അഭിനന്ദിന്റെ രൂപസാദൃശ്യമുള്ളയാളോട് കപ്പും കൊണ്ട് എവിടേക്കാണ് പോകുന്നത്,് ഇവിടെ വെച്ചിട്ട് പോകൂ എന്ന് ഹാഷ് ടാഗ് ഇട്ടുകൊണ്ടാണ് പരസ്യം അവസാനിക്കുന്നത്. തുടര്‍ന്നാണ് പാകിസ്ഥാന്‍ ടീ കപ്പുകൊണ്ട് തൃപ്തരാവേണ്ട നിങ്ങള്‍ക്ക് ഞാന്‍ ഡീ കപ്പു തരാം എന്ന് പറഞ്ഞ് പൂനം ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. ഇന്നലെയാണ് പരസ്യം കണ്ടതെന്നും അഭിനന്ദിനെ അവഹേളിക്കുന്നത് ശരിയല്ലെന്നും പൂനം പറയുന്നു. . ബ്രാ, ഊരിയായിരുന്നു പൂനത്തിന്റെ പ്രതിഷേധം. പൂനം പാണ്ഡെയുടെ വീഡിയോ കണ്ട് കണ്ണ് തള്ളിയിരിക്കുകയാണ് ആരാധകര്‍.

ലോകകപ്പില്‍ ഇന്ത്യ കുതിക്കുമ്പോള്‍ പാക്കിസ്ഥാന്റെ നില അത്ര മെച്ചമല്ല. ലോകചാമ്പ്യന്‍മാരായിരുന്ന ആസ്‌ത്രേലിയയെ വരെ തറപറ്റിച്ചാണ് ഇന്ത്യ കുതിക്കുന്നത്. ന്യൂസിലെന്റിനെതിരായ മത്സരം മഴമൂലം ഉപേക്ഷിച്ചെങ്കിലും ഇന്ത്യയുടെ ക്വാട്ടര്‍ഫൈനല്‍ സാധ്യതകള്‍ക്ക് മങ്ങലേറ്റിട്ടില്ല. ആസ്‌ത്രേലിയയ്‌ക്കെതിരെ 352 റണ്‍സാണ് ഇന്ത്യ അടിച്ചുകൂട്ടിയത്. ഇത് പിന്തുടര്‍ന്ന ആസ്്‌ത്രേലിയ 37 റണ്‍സിന് പരാജയപ്പെട്ടിരുന്നു. ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയിരുന്നു. ദക്ഷിണാഫ്രിക്കയുടെ 227 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 48 ഓവറില്‍ വിജയം കണ്ടിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓട്ടോറിക്ഷയും ജീപ്പും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് ഗുരുതര പരുക്ക്  (4 minutes ago)

ശ്രീനിവാസന്‍റെ വിയോഗത്തിൽ അനുസ്മരിച്ച് സുഹൃത്തും സഹപാഠിയുമായ നടൻ രജനീകാന്ത്....  (19 minutes ago)

വീണ്ടെടുക്കാനാവാത്ത നഷ്ടമാണ് ശ്രീനിവാസന്റെ വേർപാടെന്ന്  (27 minutes ago)

എപ്പോഴും ഞാൻ നന്നായിരിക്കണമെന്ന് ആഗ്രഹിച്ചിരുന്ന വ്യക്തി... ഈ വിടവാങ്ങൽ ഒട്ടും പ്രതീക്ഷിച്ചില്ല...  (1 hour ago)

ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടും...  (1 hour ago)

സിനിമാരംഗത്തെയും പൊതുരംഗത്തെയും പ്രമുഖരടക്കം ഒട്ടനവധിയാളുകൾ ശ്രീനിവാസന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി  (1 hour ago)

ഉന്നതരുടെ പങ്കിനെക്കുറിച്ച് എസ്ഐടി അന്വേഷണം വ്യാപിപ്പിച്ചിച്ചു; ശബരിമല സ്വർണക്കൊള്ളയിൽ കൂടുതൽ അറസ്റ്റ് ഉടൻ: സ്വർണ്ണക്കൊള്ളയില്‍ ECIR രജിസ്റ്റർ ചെയ്യാൻ അനുമതി തേടി ED  (1 hour ago)

സ്വർണവിലയിൽ മാറ്റമില്ല  (1 hour ago)

അനുശോചനവുമായി മലയാളത്തിന്റെ യുവനടന്മാരായ പൃഥ്വിരാജും ഇന്ദ്രജിത്തും.  (2 hours ago)

നടൻ ശ്രീനിവാസന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി ഗതാഗത മന്ത്രി  (2 hours ago)

ഹൈക്കോടതി ഉത്തരവിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ലഭിച്ചയുടൻ പ്രോസിക്യൂഷൻ അനുമതിക്കായി ചീഫ് സെക്രട്ടറിക്ക് കത്ത് നൽകുന്ന കാര്യം വിജിലൻസ് കോടതിയിൽ നാഗരാജ് ബോധിപ്പിക്കും  (3 hours ago)

അതിശൈത്യത്തിന്റെ പിടിയിൽ മൂന്നാർ.  (3 hours ago)

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ അന്തരിച്ചു.  (3 hours ago)

അറസ്റ്റ് ചെയ്യുന്ന പക്ഷം ഉടൻ തന്നെ ജാമ്യത്തിൽ വിട്ടയക്കണം  (3 hours ago)

ജനുവരി 14 മുതൽ 18 വരെ തൃശൂരിലാണ് കലോത്സവം  (4 hours ago)

Malayali Vartha Recommends
നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ അന്തരിച്ചു....തൃപ്പൂണിത്തുറ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം
Hide News