ട്രെയിനിലെ സീറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കം...യുവാവിനെ കുത്തിക്കൊന്നു

ട്രെയിനിലെ സീറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ബീഹാറിലെ ഛപര ജംങ്ഷനില്‍ പവന്‍ എക്‌സ്പ്രസിലെ ജനറല്‍ കംമ്പാട്ട്‌മെന്റിലാണ് യുവാവിന് ദാരുണാന്ത്യമുണ്ടായത്. പവന്‍ എക്‌സ്പ്രസില്‍ ബീഹാറിലെ ദര്‍ഭംഗയില്‍ നിന്ന് മുബൈയിലേക്ക് സഹോദരനും ബന്ധുവിനുമൊപ്പം പോവുകയായിരുന്നു കൊല്ലപ്പെട്ട യുവാവ്.
തുടര്‍ന്ന് മുസ്സഫര്‍പൂരില്‍ നിന്ന് കയറിയ ആള്‍ യുവാവിനോട് സീറ്റ് നല്‍കാന്‍ ആവശ്യപ്പെട്ടു. സീറ്റിനെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കത്തിലേര്‍പ്പെട്ടതിനെ തുടര്‍ന്ന് പോലീസെത്തി ഇയാളെ കൊണ്ടുപോയി. എന്നാല്‍ ഹാജിപുര്‍ സ്‌റ്റേഷന്‍ കഴിഞ്ഞതും ഇയാളെ പോലീസ് വിട്ടയക്കുകയും ചെയ്തതായി കൊല്ലപ്പെട്ട യുവാവിന്റെ സഹോദരന്‍ പോലീസിനോട് പറഞ്ഞു.
പിന്നീട് യുവാവിനെ ട്രെയിനിലെ ബാത്ത്‌റൂമിനടുത്ത് നിന്ന് കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി ഛപര പോലീസ് പറഞ്ഞു.
"
https://www.facebook.com/Malayalivartha


























