മെഡിക്കല്‍ കോളജ് വളപ്പില്‍നിന്നു തലയോട്ടികള്‍ ചാക്കില്‍ കെട്ടിയ നിലയില്‍... മരിച്ച കുട്ടികളുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം ചെയ്തശേഷം അലക്ഷ്യമായി മറവു ചെയ്തതിനെച്ചൊല്ലി തര്‍ക്കം രൂക്ഷമാകുന്നു

ബിഹാറില്‍ ഇതുവരെ 140 കുട്ടികളാണ് രോഗം ബാധിച്ചു മരിച്ചത്. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്റെ ഭരണചുമതലയില്പെട്ടതാണ് പോസ്റ്റ്മോര്‍ട്ടം വിഭാഗം. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കമ്മിറ്റി രൂപവത്കരിക്കണമെന്ന് പ്രിന്‍സിപ്പലിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സൂപ്രണ്ട് പറഞ്ഞു. മസ്തിഷ്കജ്വരം ബാധിച്ച് 107 കുട്ടികള്‍ മരിച്ച മുസാഫര്‍പുരിലെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളജ് വളപ്പില്‍നിന്നു തലയോട്ടികള്‍ ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തി. മരിച്ച കുട്ടികളുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം ചെയ്തശേഷം അലക്ഷ്യമായി മറവു ചെയ്തതിനെച്ചൊല്ലി തര്‍ക്കം ഉടലെടുത്തു. മൃതദേഹങ്ങളോടു കൂടുതല്‍ മനുഷ്യത്വം കാണിക്കാമായിരുന്നുവെന്ന് ആശുപത്രി സൂപ്രണ്ട് സുനില്‍കുമാര്‍ ശഹി പറഞ്ഞു.
https://www.facebook.com/Malayalivartha



























