28 വയസ്സുകാരിയായ യുവതിയെ വിവാഹം ചെയ്തിട്ട് പതിനഞ്ച് ദിവസം... പണം മുഴുവന്‍ തട്ടിയെടുത്ത് ഭാര്യ മുങ്ങി... പോലീസ് അന്വേഷണം ആരംഭിച്ചു

മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനമായ സി എം വിന്‍ഡോയില്‍ പരാതി നല്‍കിയത്. തട്ടിപ്പ് വ്യാപകമായ പ്രദേശത്ത് ഏകദേശം 20യുവതികളാണ് ഇത്തരത്തില്‍ വിവാഹ ശേഷം വീട്ടുകാരുടെയും ഭര്‍ത്താവിന്റെയും വിശ്വാസം നേടിയെടുത്ത ശേഷം പണവുമായി മുങ്ങുന്നത്. വിവാഹിതരായി പതിനഞ്ച് ദിവസം കഴിയവെ ഭര്‍ത്താവിന്റെ പണവുമായി വധു നാട് വിട്ടു. ഹരിയാനയിലെ ജിന്ദിലാണ് സംഭവം. ഭാര്യ തന്നെ കബളിപ്പിച്ചെന്നും സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ഭര്‍ത്താവ് സുരേന്ദ്രന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയും ചെയ്തു. 36കാരനായ സുരേന്ദ്രന്‍ വിവാഹിതനായിട്ട് 15 ദിവസമേ ആയിട്ടുള്ളു. 28 വയസ്സുകാരി ഭാര്യ സുരേന്ദ്രന്റെ പണം മുഴുവന്‍ തട്ടിയെടുത്ത് സ്ഥലം വിട്ടത്. 70,000 രൂപയോളം ഫീസ് നല്‍കിയാണ് ഇടനിലക്കാരന്‍ വഴിയായിരുന്നു സുരേന്ദ്രന്‍ കല്ല്യാണം ഉറപ്പിച്ചത്. 28വയസ്സുള്ള യുവതിയെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കാതെ വിവാഹത്തിന് സമ്മതിക്കുകയായിരുന്നു. എന്നാല്‍ വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോള്‍ പണവുമായി യുവതി നാടുവിട്ടെന്നാണ് സുരേന്ദ്രന്റെ പരാതി.
https://www.facebook.com/Malayalivartha



























