കൂട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി ടിക്ക് ടോക്ക് അഭ്യാസ പ്രകടനം നടത്തി... പ്രകടനത്തിനിടെ യുവാവിന് ദാരുണാന്ത്യം
ടിക്ക് ടോക്ക് അഭ്യാസ പ്രകടനത്തിനിടെ യുവാവിന് ദാരുണാന്ത്യം. ടിക്ക് ടോക്ക് വിഡിയോക്കായി പിറകോട്ട് ചാടിയുള്ള അഭ്യാസ പ്രകടനത്തിനിടെ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു യുവാവ് . തുമകുരു ചിക്കനായകനഹള്ളി സ്വദേശിയും രാമു മെലഡീസ് എന്ന ട്രൂപ്പിന്റെ നര്‍ത്തകനും ഗായകനുമായ കുമാര്‍ (22) ആണ് മരിച്ചത്.
മറ്റൊരാളുടെ കൈയില്‍ ചവിട്ടി പിന്നിലേക്ക് മറിയുന്ന സ്ലോ മോഷന്‍ വിഡിയോ എടുക്കുന്നതിനിടെ വീണ് നട്ടെല്ലിനും കഴുത്തിനും സാരമായി പരിക്കേല്‍ക്കുകയായിരുന്നു. ജൂണ്‍ 15നാണ് അപകടം നടന്നത്. കുമാറിന് സ്മാര്‍ട്ട്ഫോണോ ടിക്ക് ടോക്ക് അക്കൗണ്ടോ ഇല്ലെന്നും ഡാന്‍സ് റിയാലിറ്റി ഷോയില്‍ പങ്കെടുക്കാനും കുമാറിന്റെ കഴിവ് ലോകത്തെ അറിയിക്കാനും വേണ്ടിയാണ് വിഡിയോ എടുക്കാന്‍ ശ്രമിച്ചതെന്നും ബന്ധുക്കള്‍ പറഞ്ഞു.
കൂട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് അഭ്യാസ പ്രകടനം നടത്തിയത്. അപകടത്തില്‍ ശരീരഭാഗങ്ങള്‍ തളര്‍ന്നുപോയ കുമാര്‍ ബംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കുമാറിന് അപകടം സംഭവിക്കുന്ന വിഡിയോയും സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തൊഴിലാളികളായ നരസിംഹമൂര്‍ത്തിയുടെയും രാമക്കയുടെയും മകനാണ്.
https://www.facebook.com/Malayalivartha