ഇനി മുതല്‍ ഹെല്‍മെറ്റില്ലാതെ വണ്ടി ഓടിച്ചാല്‍ 1000 രൂപ പിഴയും, മൂന്ന് മാസത്തേക്ക് ലൈസന്‍സ് റദ്ദാക്കലും... മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ഇനി മുതല്‍ ഹെല്‍മെറ്റില്ലാതെ വണ്ടി ഓടിച്ചാല്‍ 1000 രൂപ പിഴയും, മൂന്ന് മാസത്തേക്ക് ലൈസന്‍സ് റദ്ദാക്കുകയും ചെയ്യും. മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രി സഭ അംഗീകാരം നല്‍കി. പുതിയ ബില്‍ ഉടന്‍ പാസ്സാക്കും. വാഹന നിയമങ്ങള്‍ കര്‍ശനമാക്കിക്കൊണ്ടുള്ള പുതിയ ബില്‍ പാര്‍ലമെന്റില്‍ ഉടന്‍ പാസ്സാക്കും.
കൂടാതെ മദ്യപിച്ച് വാഹനം ഓടിച്ചാല്‍ ഇനിമുതല്‍ പിഴ പതിനായിരം അടക്കണം. മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് വണ്ടി ഓടിച്ചാല്‍ പിഴ 5000 രൂപയാക്കി ഉയര്‍ത്തി. നേരത്തെ ഇതിന് 1000 രൂപയായിരുന്നു പിഴ.
സീറ്റ് ബെല്‍റ്റ് ഇട്ടില്ലെങ്കില്‍ ഇനി മുതല്‍ 1000 രൂപ പിഴ അടക്കണം. അതുപോലെ അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചാല്‍ ഇനി മുതല്‍ പിഴ അയ്യായിരം രൂപയാക്കി ഉയര്‍ത്തി. അമിത വേഗത്തില്‍ പോകുന്നതിനുള്ള പിഴ ആയിരം മുതല്‍ രണ്ടായിരം വരെയാക്കി.
പുതിയ നിയമം അനുസരിച്ച് ഈ നിയമലംഘനങ്ങള്‍ പോലീസ് ആണ് നടത്തുന്നതെങ്കില്‍ ഇതിന്റെയെല്ലാം ഇരട്ടിയാണ് പിഴ ആയി അടക്കേണ്ടത്.
https://www.facebook.com/Malayalivartha


























