ഇത്തവണത്തെ ഹജ്ജ് തീര്‍ഥാടനത്തിന് ഹജ്ജ് അസിസ്റ്റന്റുമാരായി കേരള പൊലീസില്‍ നിന്ന് അഞ്ച് മുസ്‌ലിം വനിതകളും സൗദിയിലേക്ക്...

ഇത്തവണത്തെ ഹജ്ജ് തീര്‍ഥാടനത്തിന് ഹജ്ജ് അസിസ്റ്റന്റുമാരായി കേരള പൊലീസില്‍ നിന്ന് അഞ്ച് മുസ്‌ലിം വനിതകള്‍. ന്യൂഡല്‍ഹിയില്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ പരിശീലനം പൂര്‍ത്തിയാക്കി അഞ്ചു പേരും ബുധനാഴ്ച സൗദിയിലേക്ക് തിരിച്ചു. കരിപ്പൂര്‍ പൊലീസ് സ്‌റ്റേഷനിലെ വനിത കോണ്‍സ്റ്റബിളും മലപ്പുറം പിങ്ക് പൊലീസ് സേനാംഗവുമായ റഹിയാനത്ത്, തലശ്ശേരി സ്‌റ്റേഷനിലെ കോണ്‍സ്റ്റബിള്‍ കെ. ആയിശ, മട്ടാഞ്ചേരി ടൂറിസ്റ്റ് പൊലീസിലെ കോണ്‍സ്റ്റബിള്‍ കെ.എസ്. റംലു, മൂവാറ്റുപുഴ സ്‌റ്റേഷനിലെ കോണ്‍സ്റ്റബിള്‍ നസീമ, തൃശൂര്‍ റെയില്‍വേ പൊലീസിലെ നൂര്‍ജഹാന്‍ എന്നിവരാണ് ഹജ്ജ് അസിസ്റ്റന്റുമാരായത്.
ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിച്ച ഇവര്‍ക്ക് ഹൈദരാബാദില്‍ നടന്ന അഭിമുഖത്തിലാണ് ഹജ്ജ് സേവനത്തിന് കേന്ദ്ര സര്‍ക്കാറിന്റെ മൂന്നു മാസത്തെ ഡെപ്യൂട്ടേഷന്‍ ലഭിച്ചത്. ഇംഗ്ലീഷും ഹിന്ദിയും സാമാന്യമറിയുന്ന, അറബി ഭാഷയില്‍ അടിസ്ഥാന അറിവുമുള്ളവരെയാണ് തെരഞ്ഞെടുത്തത്.
കഴിഞ്ഞ വര്‍ഷം രണ്ടു വനിതാ പൊലീസുകാരെ ഹജ്ജ് അസിസ്റ്റന്റുമാരായി അയച്ചത് കേരളമായിരുന്നു. ഈ വര്‍ഷം അവരുടെ എണ്ണം ഇരട്ടിയിലേറെയായി. രാജ്യത്ത് ഈ വര്‍ഷം ഹജ്ജ് അസിസ്റ്റന്റുമാരായി തെരഞ്ഞെടുക്കപ്പെട്ട വനിത പൊലീസുകാരില്‍ പകുതി പേരെയും നല്‍കിയ സംസ്ഥാനമെന്ന ഖ്യാതിയും കേരളത്തിനായി.
https://www.facebook.com/Malayalivartha


























