മോഡി സര്‍ക്കാര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇ.വി.എമ്മുകള്‍ക്കായി ചെലവഴിച്ചത്?

മോഡി സര്‍ക്കാര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ വാങ്ങിക്കാന്‍ ചിലവഴിച്ചത് 4000 കോടി രൂപ. ബഡ്ജറ്റ് രേഖയിലാണ് ഈ തുക കാണിച്ചിരിക്കുന്നത്. 2018-2019 കാലഘട്ടത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഇത്രയും തുക ഇ.വി.എമ്മുകള്‍ക്കായി ചെലവഴിച്ചത്. വരാന്‍ പോകുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 1000 കോടി രൂപയാണ് ഇത്തവണത്തെ ബഡ്ജറ്റില്‍ കേന്ദ്ര സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്.
ഇനിയുള്ള തിരഞ്ഞടുപ്പില്‍ ഉണ്ടാകാന്‍ പോകുന്ന ചെലവുകള്‍ മുന്‍കൂട്ടി കണ്ടുള്ള ഏകദേശ കണക്കാണ് 1000 കോടി. ഈ തുക കൂടാനും സാധ്യതയുണ്ട്. തിരഞ്ഞെടുപ്പില്‍ കേന്ദ്രത്തിന് ഉണ്ടായ മറ്റ് ചിലവുകള്‍ക്കും, സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണ പ്രദേശങ്ങളിലേയും തിരഞ്ഞെടുപ്പുകള്‍ക്കും മറ്റുമായി ചിലവായ തുകയായ 339.54 കോടി രൂപയും സര്‍ക്കാരിലേക്ക് തിരിച്ചു പിടിക്കും എന്നും ബഡ്ജറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കാലഹരണപ്പെട്ട വോട്ടിംഗ് യന്ത്രങ്ങള്‍ നശിപ്പിച്ച് കളയാനും ഈ തുക ഉപയോഗിക്കും.
കൃത്യമായി 3902.17 കോടി രൂപയാണ് വോട്ടിംഗ് യന്ത്രങ്ങള്‍ വാങ്ങിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ചെലവായത്. പത്ത് ലക്ഷത്തില്‍ കൂടുതല്‍ ഇ.വി.എമ്മുകളാണ് ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉപയോഗപ്പെടുത്തിയത്.
https://www.facebook.com/Malayalivartha


























