പ്രവാസികള്‍ക്ക് നാട്ടിലെത്തിയാലുടന്‍ ആധാര്‍കാര്‍ഡ്

പ്രവാസികള്‍ക്ക് നാട്ടിലെത്തിയാലുടന്‍ ആധാര്‍ കാര്‍ഡ് ലഭ്യമാക്കുമെന്ന് ബജറ്റ് നിര്‍ദേശം. ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ള വിദേശ ഇന്ത്യക്കാര്‍ക്കാണ് നാട്ടിലെത്തി അപേക്ഷിച്ചാലുടന്‍ ആധാര്‍ കാര്‍ഡ് ലഭിക്കുന്നത്. നിലവില്‍ ആധാര്‍ കാര്‍ഡിന് അപേക്ഷിച്ചതിനുശേഷം 180 ദിവസം കാത്തിരിക്കണമായിരുന്നു. വിദേശ ഇന്ത്യക്കാരുടെ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് എന്‍.ആര്‍.ഐ. പോര്‍ട്ട്‌ഫോളിയോ ഇന്‍വെസ്റ്റ്‌മെന്റ് പദ്ധതി ഫോറിന്‍ പോര്‍ട്ട്‌ഫോളിയോ ഇന്‍വെസ്റ്റ്‌മെന്റ് പദ്ധതിയുമായി ലയിപ്പിക്കും
എന്നാല്‍, അതിസമ്പന്നര്‍ക്ക് ഉയര്‍ന്ന സര്‍ച്ചാര്‍ജ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. രണ്ടുകോടിമുതല്‍ അഞ്ചുകോടി രൂപവരെ വരുമാനമുള്ളവരുടെ സര്‍ച്ചാര്‍ജ് 25 ശതമാനമായി ഉയര്‍ത്തി. ഇതോടെ അവരുടെ നികുതിബാധ്യത ഏതാണ്ട് 39 ശതമാനമാകും. 30 ശതമാനം നികുതിയും അതിനുമേലുള്ള സര്‍ച്ചാര്‍ജ്, സെസ് എന്നിവയും ചേര്‍ന്നാണ് ഇത്. അഞ്ചുകോടിക്കുമേല്‍ വരുമാനമുള്ളവരുടെ സര്‍ച്ചാര്‍ജ് 37 ശതമാനമായി ഉയര്‍ത്തി. ഇതോടെ ഇവരുടെ നികുതിബാധ്യത 42.7 ശതമാനമാകും. 30 ശതമാനം നികുതിയും അതിന്റെ മേലുള്ള 37 ശതമാനം സര്‍ച്ചാര്‍ജും വിവിധ സെസ്സുകളും ചേര്‍ത്താണ് ഇത്.
https://www.facebook.com/Malayalivartha


























