നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച ആദ്യ ബജറ്റ് അത്രയ്ക്ക് ബ്രില്ല്യന്റ് അല്ലെങ്കിലും കാര്യമായ എതിരഭിപ്രായമെന്നും എവിടെ നിന്നും പറഞ്ഞു കേട്ടിട്ടില്ല. എങ്കിലും തൊഴില്‍ നിയമ ഏകീകരണ നിർദ്ദേശം പാരയാകുമോ എന്ന സംശയം വിവിധ തൊഴിൽ സംഘടനകൾക്കുണ്ട്

ഇന്ദിരാ ഗാന്ധിക്ക് ശേഷം ആദ്യമായാണ് ഒരു വനിത ധനമന്ത്രി ഇന്ന് പാര്‍ലമെന്റില്‍ ബജറ്റ് അവതരിപ്പിച്ചത്. നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച ആദ്യ ബജറ്റ് അത്രയ്ക്ക് ബ്രില്ല്യന്റ് അല്ലെങ്കിലും കാര്യമായ എതിരഭിപ്രായമെന്നും എവിടെ നിന്നും പറഞ്ഞു കേട്ടിട്ടില്ല.
ഏറെക്കുറെ വികസനത്തിന് ഊന്നല്‍ നല്‍കി കൊണ്ടും ക്ഷേമപദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കികൊണ്ടുമുള്ള ബജറ്റാണ് നിര്‍മല അവതരിപ്പിച്ചതെന്നാണ് പൊതുവേയുള്ള അവലോകനം. ഒന്നാം മോദി സര്‍ക്കാറിന്റെ പദ്ധതികളുടെ ചുവടുപിടിച്ചു കൊണ്ടാണ് നിര്‍മല സീതരാമന്‍ തന്റെ കന്നി ബജറ്റ് അവതരിപ്പിച്ചത്.
എങ്കിലും തൊഴില്‍ നിയമ ഏകീകരണ നിർദ്ദേശം പാരയാകുമോ എന്നൊരാശങ്ക തൊഴിലാളി യൂണിയനുകൾ പങ്കുവെക്കുന്നുണ്ട്. തൊഴില്‍നിയമങ്ങള്‍ പൊളിച്ചെഴുതും എന്നാണു ബജറ്റിൽ പറയുന്നത് . തൊഴില്‍നിയമങ്ങള്‍ നാല് കോഡുകള്‍ക്ക് കീഴിലാക്കും. തൊഴില്‍ നിര്‍വചനങ്ങള്‍ ഏകീകരിക്കും എന്നും പറയുന്നു
തൊഴില്‍ നിയമങ്ങളെ കൂടുതല്‍ കഴിവുറ്റതാക്കാന്‍ വേണ്ടിയാണ് നാല് കോഡുകള്‍ക്ക് കീഴിലായി ഏകീകരിക്കുന്നതെന്നാണ് ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. വിവിധ മേഖലകളിലെ തൊഴിലാളികളുടെ അടിസ്ഥാനവേതനം സംബന്ധിച്ച തര്‍ക്കങ്ങള്‍ക്കും ഇതോടെ പരിഹാരമാകുമെന്നും മന്ത്രി പറയുന്നു.
രാജ്യത്തെ 42 കോടിയിലേറെ വരുന്ന അസംഘടിത തൊഴിലാളികള്‍ക്ക് മിനിമം വേതനവും ഇഎസ്‌ഐ ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതാണ് പുതിയ ബില്ല്. നിലവിലെ വിവിധ നിയമങ്ങള്‍ ഒന്നിച്ചു ചേര്‍ന്നതാണ് പുതിയ ചട്ടം.
രജിസ്‌ട്രേഷന്‍, റിട്ടേണ്‍ ഫയലിംഗ് തുടങ്ങിയ പ്രക്രിയകളുടെയെല്ലാം നിലവാരം മെച്ചപ്പെടുത്താന്‍ ഇതിലൂടെ സാധിക്കും. തൊഴില്‍ നിര്‍വചനങ്ങള്‍ മികവുറ്റതാകുന്നതോടെ പ്രശ്‌നങ്ങളും കുറയും. ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് കോഡ് ബില്‍, വേജ് കോഡ് ബില്‍, സ്‌മോള്‍ ഫാക്ടറീസ് ബില്‍, എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ആന്റ് മിസെല്ലേനിയസ് പ്രൊവിഷന്‍സ് (ഭേദഗതി) ബില്‍ എന്നിവയുടെ കീഴിലാവും 44 തൊഴില്‍നിയമങ്ങളും ഏകീകരിക്കുക.
തൊഴിലാളികളുടെ വേതനം, സാമൂഹ്യസുരക്ഷിതത്വവും ക്ഷേമവും സുരക്ഷയും വ്യാപാരബന്ധങ്ങളും എന്നിവയെല്ലാം ഈ കോഡുകളുടെ പരിധിയിലാവുമെന്നും മന്ത്രി പ്രഖ്യാപിച്ചു.
തൊഴിലാളികളുടെ വേതനം സംബന്ധിച്ച വേജ് കോഡ് ബില്‍ 2017 ഓഗസ്റ്റിലാണ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. തുടര്‍ന്ന് ഇത് സെലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടു. 1936ലെ വേതന നിയമം, 1949ലെ അടിസ്ഥാന വേതന നിയമം, 1965ലെ ബോണസ് നിയമം, 1976ലെ തുല്യ വേതന നിയമം എന്നിവയെല്ലാം ഏകീകരിച്ചതാണ് വേജ് കോഡ് ബില്‍.
പാര്‍ലമെന്റിന്റെ ഈ സമ്മേളനത്തില്‍ തന്നെ വേജ് കോഡ് ബില്‍ പാസാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓരോ തൊഴില്‍ മേഖലയ്ക്കും നിശ്ചിത അടിസ്ഥാനവേതനം തീരുമാനിച്ചുകൊണ്ടുള്ളതാണ് ബില്‍. അഞ്ചു വര്‍ഷം കൂടുമ്പോള്‍ അടിസ്ഥാന വേതനം പുതുക്കി നിശ്ചയിക്കണമെന്നും ബില്ലില്‍ വ്യവസ്ഥയുണ്ടെന്നും ബജറ്റ് പ്രസംഗത്തില്‍ പറയുന്നു.
അതേസമയം ലേബര്‍ കോഡ് ഓണ്‍ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് ബില്‍, വേതനബോണസ് നിയമങ്ങള്‍ ഏകീകരിക്കുന്ന ബില്‍ എന്നിവയിലൂടെ അവകാശങ്ങള്‍ എടുത്തുകളയുമോ എന്ന ഭീതിയും തൊഴിൽ സംഘടനകൾ പങ്കുവെക്കുന്നു.. ഒരു നൂറ്റാണ്ടിലധികം നീണ്ട സമരപരമ്പരയിലൂടെയാണ് ഇന്ത്യയിലെ തൊഴിലാളിവര്‍ഗം തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുത്തത്. അസംഘടിത മേഖലയടക്കം വ്യത്യസ്ത സ്ഥലങ്ങളില്‍ പണിയെടുക്കുന്ന കോടിക്കണക്കിനു വരുന്ന തൊഴിലാളികളുടെ ഭാവി ആശങ്കയിലാക്കുന്ന നീക്കമാണിത് എന്നും ആരോപണമുണ്ട് .
പുതിയ ബില്ലിലെ നിര്‍ദേശപ്രകാരം 300 തൊഴിലാളികള്‍ വരെയുള്ള സ്ഥാപനങ്ങളില്‍ തൊഴിലാളികളെ പിരിച്ചുവിടുന്നതിനോ കമ്പനി ലേ ഓഫ് ചെയ്യുന്നതിനോ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമില്ലാതാകും. ഇതനുസരിച്ച് തൊഴിലാളികളെ പിരിച്ച് വിടാന്‍ മുന്‍കൂര്‍ നോട്ടീസ് നല്‍കേണ്ടതില്ല.
കോര്‍പറേറ്റ് താല്‍പര്യപ്രകാരം രാജ്യത്തെ നൂറുകണക്കിനു തൊഴില്‍ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കാനും ബജറ്റ് പ്രഖ്യാപനം വഴിവെച്ചേക്കാം . ഒരാള്‍ക്ക് പരമാവധി പത്തു യൂണിയനുകളുടെ ഭാരവാഹിത്വമേ പുതിയ നിയമപ്രകാരം അനുവദിക്കപ്പെടുകയുള്ളൂ. യൂണിയന്‍ ഭാരവാഹികളില്‍ രണ്ടു സ്ഥാനങ്ങളില്‍ മാത്രമേ പുറമേയുള്ളവരെ നിയോഗിക്കാനാവൂ എന്നും പുതിയ ബില്ലില്‍ നിര്‍ദേശമുണ്ട്.
നിശ്ചിത കാലത്തേയ്ക്ക് മാത്രം തൊഴിലാളികളെ ഉപയോഗിക്കാന്‍ തൊഴിലുടമകള്‍ക്ക് അനുവാദം നല്‍കുന്ന നിയമ ഭേദഗതി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമായിക്കഴിഞ്ഞതാണ്
കരാര്‍,സ്ഥിരം എന്നീ വിഭാഗങ്ങള്‍ക്ക് പുറമെ തൊഴിലുടമകള്‍ക്ക് ചെറിയ കാലയളവിലേയ്ക്ക് മാത്രമായി തൊഴിലാളികളെ നിയമിക്കാം.ഇത് പ്രകാരം മുന്‍ കൂര്‍ നോട്ടീസ് പോലും നല്‍കാതെ പിരിച്ച് വിടാന്‍ തൊഴിലുടമകള്‍ക്ക് അനുവാദം നല്‍കുന്നു.വസ്ത്ര നിര്‍മ്മാണ മേഖലയില്‍ മാത്രമാണ് ഇത്തരം അവസ്ഥ ഉണ്ടായിരുന്നത് . തൊഴില്‍ നിയമ ഏകീകരണ നിർദ്ദേശം പ്രാബല്യത്തിൽ വരുന്നതോടെ ഇത് എല്ലാ തൊഴിൽ മേഖലകളിലേക്കും വ്യാപിക്കുമോ എന്നതാണ് ഇപ്പോൾ ഉയരുന്ന പ്രശ്നം ..
https://www.facebook.com/Malayalivartha


























