രക്തത്തിൽ കുളിച്ച കത്ത്; സ്വന്തം രക്തത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തയച്ച് പെൺകുട്ടികൾ

സ്വന്തം രക്തത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തയച്ച് പെൺകുട്ടികൾ. കള്ളക്കേസില്‍ കുടുക്കി പോലീസ് വേട്ടയാടുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് രണ്ട് പഞ്ചാബി പെണ്‍കുട്ടികള്‍ രക്തം കൊണ്ട് രാഷ്ട്രപതിക്ക് കത്തയച്ചത്. വ്യാജക്കേസുകൾ കാരണം തങ്ങള്‍ ഭയപ്പാടോടെയാണു ജീവിക്കുന്നതെന്നും അവര്‍ കത്തില്‍ പറയുന്നു.
നീതി ലഭിച്ചില്ലെങ്കില്‍ തങ്ങളുടെ കുടുംബത്തെ ദയാവധത്തിനു വിധേയരാക്കണമെന്നും മോഗ സ്വദേശികളായ പെണ്‍കുട്ടികള്‍ ആവശ്യപ്പെട്ടു. ആരോ കുടുക്കിയതാണെന്ന് പോലീസിനോട് പറഞ്ഞിരുന്നു. ഇക്കാര്യം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടില്ലെങ്കിലും പോലീസ് നിരസിച്ചുവെന്നും പെണ്‍കുട്ടികള്‍ കത്തില്‍ പറയുന്നു. അതേസമയം വിസ തട്ടിപ്പ്, വഞ്ചന കേസുകളാണ് മോഗ പോലീസ് ഇവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവര്‍ വിദേശത്തു കൊണ്ടു പോകാമെന്ന് പറഞ്ഞ് പണം വാങ്ങിയെന്ന് പരാതിയുണ്ടെന്നാണ് മോഗ പോലീസ് നല്കുന്ന വിശദീകരണം.
https://www.facebook.com/Malayalivartha


























