കലങ്ങി മറിഞ്ഞ് കർണാടക രാഷ്ട്രീയം; കർണാടകയിൽ സർക്കാരിനെ പ്രതിസന്ധിയിലാക്കി വീണ്ടും വിമതനീക്കം; രാജി വാർത്ത തള്ളി കോൺഗ്രസ്സ്

കർണാടകയിൽ സർക്കാരിനെ പ്രതിസന്ധിയിലാക്കി വീണ്ടും വിമതനീക്കം. 11 എംഎൽഎമാർ സ്പീക്കറുമായി കൂടിക്കാഴ്ച നടത്തി. ഒൻപത് കോൺഗ്രസ് എം.എൽ. എമാരും മൂന്ന് ജെ.ഡി.എസ് എം.എൽ.എമാരും സ്പീക്കറെ കണ്ടു. രാജി കത്ത് നൽകാനായിട്ടാണ് എം.എൽ.എമാർ സ്പീക്കറെ കണ്ടതെന്നാണ് സൂചന. കോൺഗ്രസ് വിമതൻ രമേശ് ജാർക്കിഹോളിയുടെ നേതൃത്വത്തിലാണ് നീക്കം. മുതിർന്ന കോൺഗ്രസ് നേതാവ് രാമലിംഗ റെഡ്ഡി താൻ രാജിവയ്ക്കുകയാണെന്ന് മാദ്ധ്യമങ്ങളെ അറിയിച്ചു. അതേസമയം രാജി വാർത്ത കോൺഗ്രസ്സ് തള്ളി.
നിയമസഭാംഗത്വം രാജിവച്ചെന്ന് രാമലിംഗ റെഡ്ഡി പറഞ്ഞു. നേരത്തെ രാജിവച്ച രമേശ് ജാർക്കിഹോളിയുടെ നേതൃത്വത്തിലാണ് വിമതനീക്കം. രമേശിനൊപ്പം ആനന്ദ് സിങ്ങും നേരത്തെ രാജി സമർപ്പിച്ചിരുന്നു. അതേസമയം, ഉപമുഖ്യമന്ത്രി ജി.പരമേശ്വര എംഎൽഎമാരുടെ അടിയന്തര യോഗം വിളിച്ചു. എന്നാൽ എംഎൽഎമാരാരും രാജിവയ്ക്കില്ലെന്ന് ഡി.കെ. ശിവകുമാറുംവ്യക്തമാക്കി
105 അംഗങ്ങളാണ് കർണാടകയിൽ ബിജെപിക്കുള്ളത്. 119 കോൺഗ്രസ് – ജെഡിഎസ് സഖ്യത്തിനും. രണ്ടു പേർ രാജിവച്ചതോടെ ഇത് 117 ആയിരുന്നു. വീണ്ടും 11 പേർ പിൻവാങ്ങിയാൽ ഇതു 106 ആയി ചുരുങ്ങും. 113 സീറ്റാണ് ഇവിടെ കേവലഭൂരിപക്ഷത്തിന് ആവശ്യം. സർക്കാർ വീഴുന്ന സാഹചര്യമുണ്ടായാൽ ബദർ സർക്കാർ രൂപീകരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ യെഡിയൂരപ്പ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
പാര്‍ട്ടി തന്നെ അവഗണിക്കുകയാണെന്നും അതിനാല്‍ രാജിവയ്ക്കുകയാണെന്ന് രാമലിംഗ റെഡ്ഡി അറിയിച്ചു. മകളും കോണ്‍ഗ്രസ് എംഎല്‍എയുമായ സൗമ്യ റെഡ്ഡിയും സ്പീക്കറെ കാണാനെത്തിയിരുന്നു. മകളുടെ കാര്യം തനിക്കറിയില്ലെന്നായിരുന്നു രാമലിംഗ റെഡ്ഡിയുടെ പ്രതികരണം. മുതിര്‍ന്ന നേതാവായ രാമലിംഗ റെഡ്ഡി സിദ്ധരാമയ്യ സര്‍ക്കാരില്‍ ആഭ്യന്തരമന്ത്രിയായിരുന്നു.
വിമത നീക്കത്തിന് ചുക്കാന്‍ പിടിക്കുകയും ഒരാഴ്ച മുമ്പ് കോണ്‍ഗ്രസില്‍ നിന്ന രാജിവയ്ക്കുകയും ചെയ്ത രമേശ് ജാര്‍ക്കിഹോളിയും ഇവര്‍ക്കൊപ്പമുണ്ട്. ആനന്ദ് സിങ് എന്ന എംഎല്‍എയും നേരത്തെ രാജിവച്ചിരുന്നു. എട്ട് എംഎല്‍എമാര്‍ സ്പീക്കറെ കാണാനെത്തിയത് രാജിനീക്കത്തിന്റെ ഭാഗമാണെന്ന സൂചന വന്നതിന് പിന്നാലെ ഉപമുഖ്യമന്ത്രി ജി.പരമേശ്വരയും മന്ത്രി ഡി.കെ ശിവകുമാറും പാര്‍ട്ടി നേതാക്കളുടെ അടിയന്തര യോഗം വിളിചിരുന്നു.
https://www.facebook.com/Malayalivartha


























