രാഹുലിന്റെ മനസിൽ വേണു ; കെ. സി. വേണുഗോപാൽ ബംഗളൂരുവിലേക്ക് പുറപ്പെടുന്നതിന് തൊട്ടു മുമ്പ് എ ഐ സി സി ആസ്ഥാനത്ത് നടന്ന ചില ചർച്ചകളിൽ കെസി. വേണുഗോപാൽ പ്രസിഡന്റായാൻ നന്നായിരിക്കുമെന്ന് രാഹുൽ ഗാന്ധിയുമായി ബന്ധപ്പെട്ട വ്യത്തങ്ങൾ ചർച്ചചെയ്തതായി സൂചന

മലയാളിയായ കെ. സി. വേണുഗോപാൽ എ. ഐ. സി സി പ്രസിഡന്റ് ആകുമോ? ഡൽഹിയും കേരളവും കാതോർക്കുന്ന ചോദ്യമാണ് ഇത്. വയനാട്ടിൽ നിന്നും രാഹുൽ ഗാന്ധി എം പിയായത് പോലെ വേണു ഗോപാൽ പ്രസിഡന്റായാൽ അത്‌ഭുതപ്പെടാനില്ല.
കർണാടകത്തിൽ പുതുതായി രൂപം കൊണ്ട പ്രതിസന്ധി പരിഹരിക്കാൻ കെ. സി. വേണുഗോപാൽ ബംഗളൂരുവിലേക്ക് പുറപ്പെടുന്നതിന് തൊട്ടു മുമ്പ് എ ഐ സി സി ആസ്ഥാനത്ത് നടന്ന ചില ചർച്ചകളിലാണ് കെസി. വേണുഗോപാൽ പ്രസിഡന്റായാൻ നന്നായിരിക്കുമെന്ന് രാഹുൽ ഗാന്ധിയുമായി ബന്ധപ്പെട്ട വ്യത്തങ്ങൾ ചർച്ച ചെയ്തത് .
മല്ലികാർജുൻ ഖാർഗെ, സച്ചിൻ പൈലറ്റ് , ജ്യോതിരാജ സിന്ധ്യ എന്നിങ്ങനെയുള്ള നേതാക്കൾ എ ഐ സി സി പ്രസിഡന്റാകാൻ ശ്രമിക്കുന്നുണ്ടെങ്കിലും രാഹുൽ ഗാന്ധിയുടെ മനസിൽ ഇവരൊന്നുമില്ലെന്നാണ് വിവരം. സച്ചിൻ പൈലറ്റിനെയും ജ്യോതിരാജ സിന്‌ധ്യയെയും രാഹുൽ ഗാന്ധി ഒരു പരിധിക്കപ്പുറം വിശ്വസിക്കുന്നില്ല. ഇവർ അധികാരത്തിലെത്തിയാൽ അധികാരപ്രമത്തത കാണിക്കും എന്ന് അദ്ദേഹം വിശ്വസിക്കുന്നു. എന്നാൽ വേണുഗോപാലിനെ പ്രസിഡന്റാക്കിയാൽ തന്റെ കൈയിൽ കോൺഗ്രസ് ഒതുങ്ങി നിൽക്കുമെന്ന് രാഹുലിനറിയാം . രാഹുൽ പ്രസിഡന്റ് സ്ഥാനം രാജിവച്ചങ്കിലും കോൺഗ്രസ് അഖിലേന്ത്യാ നേതൃത്വത്തിന്റെ ചുക്കാൻ അദ്ദേഹത്തിന്റെ കൈയിൽ തന്നെയാണുള്ളത് . പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കരുതെന്ന് അഭ്യുദയകാംക്ഷികൾ ആവശ്യപ്പെട്ടെങ്കിലും രാഹുൽ വഴങ്ങിയില്ല. എന്നാൽ രാഹുലിന്റെ രാജിയിൽ സന്തോഷിക്കുന്നവരാണ് കോൺഗ്രസിന്റെ പല മുതിർന്ന നേതാക്കളും. മുകൾ തട്ടിൽ ഒരു ശുദ്ധീകരണം വേണമെന്ന് കരുതുന്ന കോൺഗ്രസ് നേതാക്കളാണ് ഇന്തരത്തിൽ കരുതുന്നത്.
അതിനിടെ കോൺഗ്രസ് നേതാവ് അമരീന്ദർ സിംഗ് എ ഐ സി സി പ്രസിഡന്റായി ചെറുപ്പക്കാരനെ തെരഞ്ഞടുക്കണമെന്ന് ട്വീറ്റ് ചെയ്തു. ഇത് ഗാർഗയെ പോലുള്ള ചില മുതിർന്ന കോൺഗ്രസുകാർക്ക് രസക്കേട് ഉണ്ടാക്കിയിട്ടുണ്ട്. അമരീന്ദർ സിംഗിന്റെ താത്പര്യം സച്ചിൻ പൈലറ്റിനെ പോലുള്ള യുവനേതൃത്വമാണ്.
രാഹുൽ ഗാന്ധിയുടെ ഒളിച്ചോട്ടം തന്നെയാണ് കർണാടകത്തിലെ പ്രതിസന്ധിക്ക് കാരണമായത്. രാഹുൽ ഗാന്ധി കോൺഗ്രസിനെ വഴിയിലിട്ടു പോയി എന്ന് കോൺഗ്രസ് നേതാക്കൾ കരുതുന്നു. കർണാടകത്തിലെ വിമത എം എൽ എമാരോട് സംസാരിക്കാൻ ആകെയുള്ളത് കെ. സി വേണുഗോപാൽ മാത്രമാണ്.
കെ. സി. വേണുഗോപാലിന്റെ ഗ്രാഫ് കുത്തനെ ഉയർന്നത് കർണാടകയിലെ സർക്കാർ രൂപീകരണത്തോടെയാണ്. കെ സിയെ ഇറക്കിയാൽ സർക്കാർ ഉണ്ടാക്കാമെന്ന് എ ഐസിസിയിൽ ഒരു ചൊല്ലുണ്ട്. ഡി കെ ശിവകുമാറിനൊപ്പമാണ് വേണു കർണാടകത്തിൽ നീക്കങ്ങൾ സജീവമാക്കുന്നത്. കേരളത്തിൽ നിന്നാണ് വേണു ബംഗളുരൂവിലെത്തിയത്. അതേസമയം കേരളത്തിലെ പല നേതാക്കളുടെയും മുട്ട് വിറച്ചു തുടങ്ങി. വേണു പ്രസിഡന്റായാൽ തങ്ങളുടെ കാര്യം പോക്കാണെന്നു അവർക്കറിയാം.
https://www.facebook.com/Malayalivartha


























