പനീർ ബട്ടർ മസാലക്കു ഓർഡർ ചെയ്തു കിട്ടിയത് ബട്ടർ ചിക്കൻ; മത വിശ്വാസത്തെ വേദനിപ്പിച്ചു എന്ന പരാതിയുമായി അഭിഭാഷകൻ

ബോംബെ ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ചിൽ ജോലി ചെയ്യുന്ന അഭിഭാഷകൻ പനീർ ബട്ടർ മസാലയ്‌ക്ക് ഓർഡർ ചെയ്തു, എന്നാൽ കൊണ്ട് വന്നത് ചിക്കൻ ബട്ടർ. വ്രതം അവസാനിപ്പിക്കാനായാണ് ഇദ്ദേഹം ഭക്ഷണം ആവശ്യപ്പെട്ടത്. കറികൾ രണ്ടും ഒരു പോലെ ഇരിക്കുന്നതിനാൽ പനീരാണോ ചിക്കനാണോ എന്നറിയാതെ ഭക്ഷിച്ച അഭിഭാഷകൻ പിന്നീടാണ് അബദ്ധം പറ്റിയത് മനസിലാക്കിയത്. സൊമാറ്റോയുടെ ഡെലിവറി ബോയിയോടും ഹോട്ടലുടമയോടും അഭിഭാഷകൻ പരാതിപ്പെട്ടു. ഉടൻ പനീർ ബട്ടർ മസാല നൽകാമെന്ന് ഹോട്ടലുടമകൾ പറഞ്ഞെങ്കിലും രണ്ടാമത്തെ തവണയും ബട്ടർ ചിക്കൻ തന്നെ കൊണ്ട് വന്നു കൊടുത്തു.
ഇതേ തുടർന്ന് അഭിഭാഷകൻ ഇരു കമ്പനികൾക്കും എതിരെ മറ്റൊരു അഭിഭാഷകൻ മുഖേന നോട്ടീസ് അയച്ചു. തന്റെ മതവിശ്വാസത്തെ വേദനിപ്പിക്കും വിധം മനപ്പൂർവ്വം മാംസാഹാരം വിളമ്പിയെന്നാണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്. ഹോട്ടലുടമയോ സൊമാറ്റോയോ മറുപടി നൽകാത്തതിനെ തുടർന്ന് അഭിഭാഷകൻ കൂടിയായ ദേശ്‌മുഖ് കൺസ്യൂമർ ഫോറത്തെ സമീപിച്ചു. സൊമാറ്റോയിൽ നിന്ന് അഞ്ച് ലക്ഷവും ഹോട്ടലുടമയോട് ഒരു ലക്ഷവും നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്തു. വ്രതത്തിലായിരുന്ന അഭിഭാഷകന് മാംസാഹാരം നൽകിയ സംഭവത്തിൽ സൊമാറ്റോയ്ക്കും ഭക്ഷണം നൽകിയ ഹോട്ടലിനും 55000 രൂപ പിഴ ചുമത്തി. വരുന്ന 45 ദിവസത്തിനുള്ളിൽ പരാതിക്കാരന് നഷ്ടപരിഹാരം നൽകണമെന്നാണ് വിധി. തുക നൽകാൻ വൈകുകയാണെങ്കിൽ പത്ത് ശതമാനം പലിശ കൂടി നൽകേണ്ടതായി വരുമെന്നും കോടതി കൂട്ടി ചേർത്തു
https://www.facebook.com/Malayalivartha


























