ജയ് ശ്രീ റാം വിളി ജനങ്ങളെ തല്ലാൻ വേണ്ടി; ഇത് വിചിത്രമായ സംഭവം ;മുമ്പ് ഒരിക്കലും ഇങ്ങനെ കണ്ടിട്ടില്ല ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി അമർത്യ സെൻ

'ജയ് ശ്രീറാം' മുദ്രാവാക്യം വിളിക്കുന്നത്, ഇന്നത്തെ കാലത്ത് ജനങ്ങളെ തല്ലാന്‍ വേണ്ടിയാണെന്ന് നൊബേല്‍ പുരസ്‌കാര ജേതാവ് അമര്‍ത്യാ സെന്‍. ഇത്തരത്തില്‍ മുന്‍പൊരിക്കലും താന്‍ ജയ് ശ്രീറാം വിളിക്കുന്നതു കേട്ടിട്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബംഗാളിലെ ജാദവ്പുര്‍ സര്‍വകലാശാലയില്‍ ഒരു പൊതുചടങ്ങിനെ അഭിസംബോധന ചെയ്യവെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സംസ്ഥാനത്ത് ഇതിനു മുന്‍പ് രാം നവമി ആഘോഷിക്കുന്നത് കണ്ടിട്ടില്ല. എന്നാല്‍ ഇതിന് ഇപ്പോള്‍ വലിയ പ്രചാരം ലഭിച്ചിരിക്കുകയാണ്. നാല് വയസുള്ള എന്റെ പേരട്ടക്കുട്ടിയോട് ഇഷ്ടദൈവം ഏതാണെന്ന് ചോദിച്ചപ്പോള്‍ ദുര്‍ഗ എന്ന മറുപടിയാണ് കിട്ടിയത്. ദുര്‍ഗയുടെ പ്രാധാന്യത്തെ രാം നവമിയുമായി കൂട്ടിച്ചേര്‍ക്കാന്‍ സാധിക്കില്ലെന്നും അമത്യാ സെന്‍ പറഞ്ഞു. ഒരു പ്രത്യേക മതിവിഭാഗം രാജ്യത്ത് സ്വതന്ത്രമായി സഞ്ചരിക്കാന്‍ ഭയപ്പെടുകയാണ്. അത് ഗുരുതരമായ ഒരു വിഷയാണ് എന്നും അദ്ദേഹം പറഞ്ഞു.
അമര്‍ത്യാ സെന്നിന്റെ പരാമര്‍ശത്തിന് എതിരെ പശ്ചിബംഗാളിലെ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ് രംഗത്തെത്തി. അമര്‍ത്യാ സെന്നിന് ബംഗാളിയെക്കുറിച്ചോ ഇന്ത്യന്‍ സംസ്‌ക്കാരത്തെക്കുറിച്ചോ അറിയില്ല. ജയ്ശ്രീറാം ഇപ്പോള്‍ എല്ലാ ഗ്രാമങ്ങളില്‍ നിന്നും കേള്‍ക്കാം, ബംഗാള്‍ മുഴുവന്‍ എന്നാണ് ദിലീപ് ഘോഷ് പറഞ്ഞത്.ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ജയ് ശ്രീറാം വിളിക്കെതിരേ രംഗത്തെത്തിയിരുന്നു.ജയ് ശ്രീറാം' വിളിയെ ബി.ജെ.പി ഉപയോഗിക്കുന്നത് പാര്‍ട്ടി മുദ്രാവാക്യമായിട്ടെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു മമതയുടെ പ്രതികരണം. 'ജയ് ഹിന്ദ്' 'വന്ദേ മാതരം' എന്നിവയാണ് തന്റെ പാര്‍ട്ടിയുടെ മുദ്രാവാക്യങ്ങളെന്നും എല്ലാപാര്‍ട്ടികള്‍ക്കും അത്തരത്തില്‍ മു്ദ്രാവാക്യങ്ങളുണ്ടെന്നും അവര്‍ പറഞ്ഞു.ബി.ജെ.പി മതപരമായ മുദ്രാവാക്യങ്ങളെ ഉപയോഗിക്കുന്നത് പാര്‍ട്ടി മുദ്രാവാക്യമായാണ്. മതത്തെ രാഷ്ട്രീയവുമായി കൂട്ടിക്കലര്‍ത്തുകയാണ് അവര്‍ ചെയ്യുന്നത്. ആര്‍.എസ്.എസിന്റെ പേരില്‍ ഇത്തരത്തില്‍ നിര്‍ബന്ധിതമായി മുദ്രാവാക്യങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതിനെ ബംഗാള്‍ ഒരിക്കലും സ്വീകരിക്കില്ല. അക്രമത്തിലൂടെ വിദ്വേഷം പ്രചരിപ്പിക്കാനുള്ള ഗൂഢശ്രമമാണ് അവര്‍ നടത്തുന്നതെന്നും മമത പറഞ്ഞു.
ജയ് ശ്രീറാം വിളിക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് നോര്‍ത്ത് 24 പരഗാനാസ് ജില്ലയില്‍ തൃണമൂല്‍ കോണ്‍ഗ്രസ്-ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്.ഡല്‍ഹിയിലെ ചാന്ദ്‌നി ചൗക്കില്‍ പാര്‍ക്കിങ്ങിനെച്ചൊല്ലിയുള്ള തര്‍ക്കം ദുര്‍ഗാക്ഷേത്രം തകര്‍ക്കുന്നതിലേക്ക് എത്തിയതിനു തൊട്ടുപിന്നാലെയാണ് അമര്‍ത്യാ സെന്നിന്റെ പ്രസ്താവന.
https://www.facebook.com/Malayalivartha


























