മോദി ലെവല്‍ വേറെ... ഞാനും കാവല്‍ക്കാരന്‍ എന്ന മോദിയുടെ മുദ്രാവാക്യം ഏറ്റെടുത്ത് സൈന്യത്തില്‍ ചേരാന്‍ ലക്ഷക്കണക്കിന് വനിതകള്‍; സൈന്യത്തിലേക്കുള്ള വനിതകളുടെ ഒഴുക്ക് കണ്ട് ഞെട്ടി സേന ഉദ്യോഗസ്ഥര്‍; കേവലം 100 ഒഴിവുകളിലേക്ക് ഒഴുകിയെത്തുന്നത്...

ഇന്ത്യന്‍ സൈനികരെ ഭികരര്‍ വധിച്ചതിന് പിന്നാലെയാണ് സൈന്യത്തിന്റെ സര്‍ജിക്കല്‍ അറ്റാക്കുണ്ടായത്. പാകിസ്ഥാന്‍ പോലുമറിയാതെ അവരുടെ രാജ്യത്ത് കടന്ന് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തത് വലിയ സംഭവമായി മാറി. ഇതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കരുത്ത് ലോക രാഷ്ട്രങ്ങള്‍ക്ക് ബോധ്യമായി. തുടര്‍ന്ന് സൈന്യത്തിന് ആത്മ വിശ്വാസം നല്‍കുന്ന തരത്തിലാണ് മോദിയുടെ ഇടപെടലുകള്‍. തന്റെ പേരിനൊപ്പം ചൗക്കിദാര്‍ പദവും ഉപയോഗിച്ചു. അതോടെ ലക്ഷക്കണക്കിന് ആള്‍ക്കാര്‍ പേരിനൊപ്പം ചൗക്കിദാര്‍ ഉപയോഗിച്ചു. അതേസമയം രാഹുല്‍ ഗാന്ധി കാവല്‍ക്കാരന്‍ കള്ളനാണെന്ന തരത്തില്‍ രംഗത്തു വന്നു. ചൗക്കിദാര്‍ ചോര്‍ ഹെ ക്ലച്ചു പിടിച്ചില്ലെന്നു മാത്രമല്ല രാഹുലിന് കോടതി കയറേണ്ടിയും വന്നു. അങ്ങനെ തെരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തോടെ മോദി അധികാരത്തില്‍ വരികയും ചെയ്തു.
കാര്യങ്ങള്‍ ഇങ്ങനെ പുരോഗമിക്കുമ്പോഴാണ് സൈന്യത്തിലേക്കുള്ള വനിതകള്‍ക്ക് വേണ്ടിയുള്ള റിക്രൂട്ട്‌മെന്റ് നടത്തുന്നത്. യുദ്ധം ഉണ്ടാകുമോയെന്ന ആശങ്കയുള്ളപ്പോള്‍ തന്നെയാണ് ചൗക്കീദാറായി ഇന്ത്യയുടെ കാവല്‍ക്കാരാവാന്‍ ലക്ഷക്കണക്കിന് വനിതകളെത്തുന്നത്. ഇത് പാകിസ്ഥാന്‍കാരെ കുറച്ചൊന്നുമല്ല അസ്വസ്ഥരാക്കുന്നത്.
സൈന്യത്തില്‍ ജോലി ചെയ്യാന്‍ ആഗ്രഹിച്ച് അപേക്ഷ സമര്‍പ്പിച്ചത് രണ്ടു ലക്ഷം വനിതകളാണ്. കോപ്‌സ് ഓഫ് മിലിട്ടറി പൊലീസ് (സിഎംപി) വിഭാഗത്തില്‍ അടുത്തിടെ വിജ്ഞാപനം ചെയ്ത 100 ഒഴിവുകളിലേക്കാണ് ഇത്രയധികം സ്ത്രീകള്‍ അപേക്ഷ സമര്‍പ്പിച്ചത്. അപേക്ഷ അയച്ചു കാത്തിരിക്കുന്ന രണ്ടുലക്ഷത്തിലധികം വരുന്ന യുവതികള്‍ക്കു വേണ്ടി ഈ മാസം അവസാനത്തോടെ ബല്‍ഗാമിലാണ് റിക്രൂട്ട്‌മെന്റ് റാലി നടത്താന്‍ പോകുന്നത്.
ഓഫിസര്‍മാരായി മാത്രമായിരുന്നു ഇതുവരെ സൈന്യം സ്ത്രീകളെ നിയമിച്ചിരുന്നത്. യുദ്ധവിമാനങ്ങളില്‍ നിന്നും യുദ്ധക്കപ്പലുകളില്‍ നിന്നുമൊക്കെ ഇവരെ മാറ്റി നിര്‍ത്തിയിരിക്കുകയായിരുന്നു. സിഎംപിയുടെ ഭാഗമായി 100 വനിതകളെ നിയമിക്കുന്നതോടെ ഇതിന് മാറ്റം വരും. സിഎംപിയുടെ ബെംഗളൂരു കേന്ദ്രത്തിലായിരിക്കും തിരഞ്ഞെടുക്കപ്പെടുന്ന വനിതാ സൈനികര്‍ക്ക് പരിശീലനം നല്‍കുക. ശേഷം ജമ്മു കശ്മീരിലെ പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കുന്ന വനിതകളെ നിയന്ത്രിക്കാനും മറ്റുമുള്ള ഡ്യൂട്ടിയില്‍ നിയോഗിക്കും.
പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കുന്ന സ്ത്രീകളെ നിയന്ത്രണത്തില്‍ കൊണ്ടു വരുന്നത് സൈന്യത്തിന് ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ടായിരുന്നു. വനിതകളെ നിയമിക്കുന്നതിലൂടെ ഈ പ്രശ്‌നത്തിനും പരിഹാരം കാണാനാകുമെന്നാണ് നിഗമനം. ഇതിനൊപ്പം, പീഡനം, സ്ത്രീകള്‍ക്കെതിരായ അക്രമം എന്നീ കേസുകളിലും വനിതാ ജവാന്‍മാരുടെ സേവനം പ്രയോജനപ്പെടുത്താനാകും. കൂടാതെ ടെറിട്ടോറിയല്‍ ആര്‍മിയില്‍ 'മഹിള പ്രൊവോസ്റ്റ് യൂണിറ്റ്' എന്നൊരു പുതിയ വിഭാഗം രൂപീകരിക്കാനുള്ള ശ്രമത്തിലാണ് നിലവില്‍ സൈന്യമെന്നും റിപ്പോര്‍ട്ടുണ്ട്. രണ്ട് ഓഫിസര്‍മാരും മൂന്നു ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫിസര്‍മാരും 40 സൈനികരും അടങ്ങിയതായിരിക്കും പുതിയ യൂണിറ്റെന്നുമാണ് റിപ്പോര്‍ട്ട്.
എന്തായാലും മോദി തുടങ്ങിവച്ച സൈനിക സ്‌നേഹത്തില്‍ ആകൃഷ്ടരായി കൂടുതല്‍ വനിതകള്‍ വരുന്നത് വളരെ പോസിറ്റീവായാണ് കേന്ദ്ര സര്‍ക്കാരും കാണുന്നത്. ഇനിയുള്ള റിക്രൂട്ടുമെന്റുകളില്‍ വനിതകള്‍ക്ക് വലിയ പ്രാധാന്യം കൊടുക്കുക തന്നെ ചെയ്യും.
"
https://www.facebook.com/Malayalivartha


























