സര്‍ക്കാര്‍ വീഴാതിരിക്കാന്‍ കൈവിട്ട കളിക്ക് കോണ്‍ഗ്രസ്; അണിയറയില്‍ ഒരുങ്ങുന്നത് പുതിയ ഫോര്‍മുല; ചര്‍ച്ചകള്‍ പുരോഗമിക്കുന്നുന്നു; കോണ്‍ഗ്രസ്-ദള്‍ സഖ്യത്തിന് ചൊവ്വാഴ്ച ഏറെ നിര്‍ണായകം; കര്‍ണാടകയിലെ നീക്കങ്ങള്‍ ഇങ്ങനെ

കര്‍ണാടക മന്ത്രിസഭയുടെ നിലനില്‍പ്പ് പ്രതിസന്ധിയിലാക്കി രാജിവെച്ച മുഴുവന്‍ എം.എല്‍.എ മാര്‍ക്കും മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ്. രാജിക്ക് പിന്നാലെ സംസ്ഥാനം വിട്ട് മുംബൈയിലെ ഹോട്ടലില്‍ തുടരുന്ന എം.എല്‍.എമാരുമായി കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ വിലപേശല്‍ തുടരുകയാണ്. ഈ ഒത്തുതീര്‍പ്പ് അംഗീകരിക്കപ്പെട്ടാല്‍ നിലവിലെ മന്ത്രിസഭയിലെ നിരവധി മന്ത്രിമാര്‍ സ്ഥാനത്യാഗം ചെയ്യേണ്ടി വരും.
എന്ത് വിലകൊടുത്തും കര്‍ണാടകയിലെ മന്ത്രിസഭ നിലനിര്‍ത്തുക എന്ന എ.ഐ.സി.സി നിര്‍ദേശത്തെ തുടര്‍ന്നാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ഇത്തരത്തിലൊരു ഒത്തുതീര്‍പ്പ് മുന്നോട്ട് വെച്ചിരിക്കുന്നത്. രാജിവെച്ച 13 എം.എല്‍.എ മാര്‍ക്ക് മന്ത്രി സ്ഥാനം നല്‍കാനായി മന്ത്രിസഭയിലെ 13 മന്ത്രിമാരെ രാജിവെപ്പിക്കാനാണ് നീക്കം. ഇത് വിമതര്‍ അംഗീകരിക്കുന്നതിന് അനുസരിച്ചിരിക്കും സഖ്യസര്‍ക്കാരിന്റെ ഭാവി. ഇതുവരെ വിമതരുടെ ഭാഗത്ത് നിന്ന് ഇതുമായി ബന്ധപ്പെട്ട പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല. കര്‍ണാടക കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ ബെംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ യോഗം ചേര്‍ന്നാണ് പ്രശ്നപരിഹാരത്തിന് ചര്‍ച്ചകള്‍ നടത്തുന്നത്.
സിദ്ധരാമയ്യ, ജി പരമേശ്വര എന്നീ നേതാക്കള്‍ കെ.സി വേണുഗോപാലിന്റെ അധ്യക്ഷതയില്‍ യോഗം ചേരുകയാണ്. ഡി.കെ ശിവകുമാറാവട്ടെ എം.എല്‍.എമാരുമായും ജെ.ഡി.എസുമായും ആശയവിനിമയം തുടരുന്നു. ജെ.ഡി.എസ് നേതാവ് ദേവഗൗഡ ജെ.ഡി.എസ്-കോണ്‍ഗ്രസ് നേതാക്കളുമായും ചര്‍ച്ച നടത്തി. അതേസമയം താന്‍ പൂര്‍ണ ആത്മവിശ്വാസത്തിലാണെന്നും എം.എല്‍.എമാര്‍ മടങ്ങി വരുമെന്നും കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍ വ്യക്തമാക്കി. മുന്‍പ് ഇത്തരം പ്രതിസന്ധി ഘട്ടങ്ങളില്‍ കോണ്‍ഗ്രസിനെ രക്ഷിച്ച റിസോര്‍ട്ട് രാഷ്ട്രീയത്തിലെ അഗ്രകണ്യനാണ് ഡി.കെ ശിവകുമാര്‍. ദേവ ഗൗഡയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു ശിവകുമാര്‍. അതേസമയം രാജിവെച്ച എം.എല്‍.എമാരെ താമസിപ്പിച്ചിരിക്കുന്ന മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിന് മുന്നിലേക്ക് മാര്‍ച്ച് നടത്തുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. എം.എല്‍.എമാര്‍ക്ക് സംരക്ഷണവുമായി മഹാരാഷ്ട്രയിലെ ബി.ജെ.പി പ്രവര്‍ത്തകരും ഹോട്ടല്‍ പരിസരങ്ങളില്‍ ഉണ്ട്.
ചൊവ്വാഴ്ചയാണ് എം.എല്‍.എമാരുടെ രാജി വിഷയത്തില്‍ സ്പീക്കര്‍ തീരുമാനം എടുക്കുക. ഇതിനുമുമ്പായി ഒരു പരിഹാരം കണ്ടെത്താന്‍ കഴിയും എന്ന ഉറച്ച പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. ഒത്തുതീര്‍പ്പ് വ്യവസ്ഥയില്‍ എം.എല്‍.എമാര്‍ വഴങ്ങും എന്ന് തന്നെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ വിശ്വസിക്കുന്നത്.
https://www.facebook.com/Malayalivartha


























