ബസ് നദിയിലേക്ക് മറിഞ്ഞ് 29 മരണം, നിരവധി പേര്‍ക്ക് പരിക്ക്, ലക്‌നൗവില്‍ നിന്ന് ദില്ലിയിലേക്ക് പോകവെ ആഗ്രക്കടുത്ത് യമുന അതിവേഗപാതയിലാണ് അപകടമുണ്ടായത്

ലക്‌നോ ആഗ്ര എക്‌സ്പ്രസ് ഹൈവേയിലുണ്ടായ ബസ് അപകടത്തില്‍ 29 പേര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ലക്‌നോവില്‍നിന്നും ഡല്‍ഹിക്കു പോകുകയായിരുന്ന ഡബിള്‍ഡക്കര്‍ ബസ് കനാലിലേക്ക് മറിയുകയായിരുന്നു. നാല്പതോളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ആഗ്രയ്ക്കടുത്ത് യമുന അതിവേഗ പാതയിലായിരുന്നു അപകടം.
പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്നും മരണസംഖ്യ ഉയരാനാണ് സാധ്യതയെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. അപകടമുണ്ടാകാനുള്ള കാരണം വ്യക്തമല്ല. പോലീസും ജില്ലാ ഭരണാധികാരികളും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്
https://www.facebook.com/Malayalivartha


























