മുംബൈയില്‍ വീണ്ടും കനത്ത മഴ... മുംബൈ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

കനത്ത മഴയെ തുടര്‍ന്ന് മുംബൈ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. തിങ്കളാഴ്ച രാവിലെ കനത്ത മഴയാണ് മുംബൈയിലുണ്ടായത്. മുംബൈയില്‍ ഇറങ്ങേണ്ടിയിരുന്ന ഏതാനും വിമാനങ്ങള്‍ വൈകി. കനത്ത മഴമൂലം കാഴ്ച അവ്യക്തമാണെന്നും വിമാനങ്ങള്‍ വൈകുകയാണെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചു.
വിമാനങ്ങള്‍ റദ്ദാക്കിയിട്ടില്ല. മൂന്ന് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടതായി അധികൃതര്‍ അറിയിച്ചു. മഴ തുടരുന്നത് കാരണം സര്‍വിസുകള്‍ വൈകാന്‍ സാധ്യതയുണ്ടെന്ന് വിമാനക്കമ്പനികളും യാത്രികരെ അറിയിച്ചിട്ടുണ്ട്.
അതേസമയം, ട്രെയിനുകള്‍ തടസം കൂടാതെ സര്‍വിസ് നടത്തുന്നതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. മുംബൈയില്‍ അടുത്ത 48 മണിക്കൂറില്‍ ഇടവിട്ടുള്ള കനത്ത മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം.
"
https://www.facebook.com/Malayalivartha


























