കന്നുകാലികളെ സംരക്ഷിക്കാന്‍ പുതിയ പദ്ധതിയുമായി യോഗി സര്‍ക്കാര്‍

യു.പിയില്‍ കന്നുകാലികളെ സംരക്ഷിക്കാന്‍ പുതിയ പദ്ധതി ഒരുക്കിയിരിക്കുകയാണ് യോഗി സര്‍ക്കാര്‍. യു.പിയിലെ ബുന്ദേല്‍ഖണ്ഡ് പ്രദേശത്ത് അലഞ്ഞു നടക്കുന്ന കന്നുകാലികളെ സംരക്ഷിക്കാന്‍ തയ്യാറാവുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കും പ്രതിദിനം 30 രൂപവീതം നല്‍ണ് തീരുമാനം. പ്രതിമാസം 900 രൂപവീതം കാലികളെ സംരക്ഷിക്കുന്നവരുടെ അക്കൗണ്ടുകളില്‍ എത്തുന്ന തരത്തിലുള്ള പദ്ധതിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കാന്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. കാലിത്തീറ്റ അടക്കമുള്ളവ വാങ്ങുന്നതിനാണ് പ്രതിദിനം 30 രൂപവീതം സര്‍ക്കാര്‍ നല്‍കുന്നത്. ചാണകവും ഗോമൂത്രവും വളവും വില്‍ക്കുന്നതിലൂടെ ഗോശാലകള്‍ സ്വയം പര്യാപ്തത നേടണമെന്ന് ഗോരക്ഷാ ആയോഗിന്റെ യോഗത്തില്‍ സംസാരിക്കവെ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
ഗോ രക്ഷാ ആയോഗ് ചെയര്‍മാനും വൈസ് ചെയര്‍മാനും ഓരോ ജില്ലയിലും സന്ദര്‍ശനം നടത്തുമ്പോള്‍ ഉന്നത ഉദ്യോഗസ്ഥര്‍ അവരുമായി കൂടിക്കാഴ്ച നടത്തണം. ജില്ലാ മജിസ്‌ട്രേട്ട്, ജില്ലാ പോലീസ് മേധാവി, മുഖ്യ മൃഗസംരക്ഷണ ഓഫീസര്‍, ഡെപ്യൂട്ടി മൃഗസംരക്ഷണ ഓഫീസര്‍ എന്നിവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുക്കണമെന്നാണ് നിര്‍ദ്ദേശം. ഗോശാലകള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പരിശോധിക്കണമെന്നും യു.പി മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചതായി വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
https://www.facebook.com/Malayalivartha


























