വാഹനങ്ങള്‍ക്ക് ടയറുകളില്‍ വായു നിറക്കുന്നതിന് പകരം നൈട്രജന്‍ നിറയ്ക്കുന്നത് കര്‍ശനമാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

വാഹനങ്ങള്‍ക്ക് ടയറുകളില്‍ വായു നിറക്കുന്നതിന് പകരം നൈട്രജന്‍ നിറയ്ക്കുന്നത് കര്‍ശനമാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. വായു നിറച്ച ടയറുകള്‍ കൊടും വേനലില്‍ പൊട്ടിത്തെറിക്കുകയും അതുമൂലം വലിയ അപകടം ഉണ്ടാകുന്നതും കണക്കിലെടുത്താണ് പുതിയ തീരുമാനം.
യാത്രക്കിടെ വാഹനത്തിന്റെ ടയര്‍ പൊട്ടുന്നത് വലിയ അപകടമാണ് ഉണ്ടാക്കുന്നത്. റോഡില്‍ ഉള്ള ചൂടും വണ്ടിയുടെ വേഗതയും ഇതിന് കാരണമാക്കുന്നു. എന്നാല്‍ നൈട്രജന്‍ ഉപയോഗിക്കുന്നതിലൂടെ ഇതിന് ഒരു പരിഹാരം ആകും. നൈട്രജന്റെ കെമിക്കല്‍ ഘടന ഉയര്‍ന്ന ചൂടില്‍ വാതകത്തെ കൂടുതല്‍ സുസ്ഥിരമാക്കാന്‍ സഹായിക്കും.
അതിനാല്‍ നൈട്രജന്‍ ടയറിനകത്ത് വികസിക്കാതെ നില്‍ക്കും ഇതിലൂടെ ഇത് ടയര്‍ പൊട്ടാതെ ദീര്‍ഘ ദൂരം വാഹനം ഓടാന്‍ സഹായിക്കും.
"
https://www.facebook.com/Malayalivartha


























