പ്രതികളെ വിചാരണയ്ക്കായി കോടതിയിലേക്കു കൊണ്ടുപോകവെ കോടതിക്കു മുന്നില്‍ വച്ച് പോലീസ് ഉദ്യോഗസ്ഥനെ അക്രമികള്‍ വെടിവച്ചു കൊലപ്പെടുത്തി, മറ്റൊരു പോലീസുകാരന്‍ പരിക്കേറ്റ് ആശുപത്രിയില്‍

ബിഹാറില്‍ കോടതിക്കു മുന്നില്‍ വച്ച് പോലീസ് ഉദ്യോഗസ്ഥനെ അക്രമികള്‍ വെടിവച്ചു കൊലപ്പെടുത്തി. ബുധനാഴ്ച പാറ്റ്‌നയിലെ ദനാപുര്‍ കോടതിക്കു പുറത്തായിരുന്നു സംഭവം. വെടിവയ്പില്‍ മറ്റൊരു പോലീസുകാരനു പരിക്കേറ്റു. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രതികളെ വിചാരണയ്ക്കായി കോടതിയിലേക്കു കൊണ്ടുപോകവെ ബൈക്കില്‍ എത്തിയ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നെന്നു പോലീസ് സൂപ്രണ്ടന്റ് ഗരിമ മാലിക് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha


























