ഡല്‍ഹിയിലെ ബസായ് ദാരാപുരിലെ ഇഎസ്‌ഐ മോഡല്‍ ആശുപത്രിയില്‍ തീപിടിത്തം, ഓപ്പറേഷന്‍ തീയറ്ററിന്റെ സീലിംഗില്‍ നിന്നാണ് തീ പടര്‍ന്നത്

ഡല്‍ഹിയിലെ ബസായ് ദാരാപുരിലെ ഇഎസ്‌ഐ മോഡല്‍ ആശുപത്രിയില്‍ തീപിടിത്തം. വെള്ളിയാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്. അഗ്‌നിശമന സേനയെത്തി ആറു രോഗികളെ രക്ഷപ്പെടുത്തി. മൂന്നാം നിലയിലുള്ള ഓപ്പറേഷന്‍ തീയേറ്ററിന്റെ സീലിംഗില്‍ നിന്നാണ് തീ പടര്‍ന്നത്.
പുക പൊങ്ങിയതോടെ രോഗികളെ മറ്റിടങ്ങളിലേക്ക് മാറ്റുകയായിരുന്നു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
https://www.facebook.com/Malayalivartha


























