എല്ലാ കണ്ണുകളും സുപ്രീം കോടതിയിൽ; കലങ്ങി മറിഞ്ഞ കർണാടക രാഷ്ട്രീയം കൂടുതൽ പ്രതിസന്ധിയിലേക്ക്; വമ്പന്‍ രാഷ്ട്രീയ കരുനീക്കങ്ങള്‍ക്കിടയില്‍ കര്‍ണാടകയില്‍ ഇന്നു നിയമസഭാ സമ്മേളനം ആരംഭിക്കും

കലങ്ങി മറിഞ്ഞ കർണാടക രാഷ്ട്രീയം കൂടുതൽ പ്രതിസന്ധിയിലേക്ക്. വിമതരുടെ രാജിയിൽ കുമാരസ്വാമി സർക്കാർ ആടിയുലയുകയാണ്. വമ്പന്‍ രാഷ്ട്രീയ കരുനീക്കങ്ങള്‍ക്കിടയില്‍ കര്‍ണാടകയില്‍ ഇന്നു നിയമസഭാ സമ്മേളനം ആരംഭിക്കും. സമ്മേളനത്തിൽ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് 13 വിമതർ ഉൾപ്പെടെ എല്ലാവർക്കും കോൺഗ്രസ് വിപ് നൽകി. വിപ് ലംഘിച്ചാൽ അയോഗ്യതാ നടപടികൾ ഉൾപ്പെടെ നേരിടേണ്ടിവരുമെന്നതിനാലാണ് നിർണായക രാഷ്ട്രീയനീക്കം.
അന്തരിച്ച പ്രമുഖര്‍ക്ക് ചരമോപചാരം അര്‍പ്പിച്ച് പിരിയുക മാത്രമാണ് ആദ്യദിനത്തിലെ നടപടി. എന്നാല്‍ ബിജെപി ശക്തമായ പ്രതിഷേധം ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്നാണു റിപ്പോര്‍ട്ട്.
പലയിടങ്ങളിൽ നിന്ന് പലതവണ പ്രതികരിച്ച നേതാക്കൾ ഇനി കർണാടക നിയമസഭയിൽ മുഖാമുഖം വരും. കോൺഗ്രസ് -ജെഡിഎസ് സഖ്യത്തിലെ വിമത എം എൽ എ മാരുടെ രാജിയോടെ സാങ്കേതികമായി ന്യുനപക്ഷമായ കുമാരസ്വാമി സർക്കാർ ഇവരിൽ പലരും തിരിച്ചു വരുമെന്ന പ്രതീക്ഷയിലാണ്. അനുനയവും അയോഗ്യതാ ഭീഷണിയുമൊക്കെ കോൺഗ്രസ് പയറ്റുന്നെങ്കിലും വിമതർ വഴങ്ങുന്നില്ല. നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ വിമതർക്കടക്കം കോൺഗ്രസ് വിപ്പ് നൽകിയിട്ടുണ്ട്. പ്രതീക്ഷ കൈവിടാതെ ഡി കെ ശിവകുമാറിന്റെ നേതൃത്വത്തിൽ ശ്രമം തുടരുന്നു.
ഭൂരിപക്ഷം നഷ്ടപ്പെട്ട കുമാരസ്വാമി സര്‍ക്കാര്‍ നിയമസഭാ സമ്മേളനം വിളിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണു ബിജെപി നിലപാട്. ചട്ടപ്രകാരം രാജിസമര്‍പ്പിച്ച് 5 വിമത എംഎല്‍എമാരില്‍ 3 പേര്‍ ഇന്ന് സ്പീക്കര്‍. കെ.ആര്‍. രമേശിനെ കാണും. വൈകിട്ട് നാലു മാണിക്കു കൂടിക്കാഴ്ച നടത്താനാണു നിര്‍ദേശം. നിയമസഭാ സമ്മേളനത്തില്‍ അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തില്‍ വിധാന്‍സൗധിലും പരിസരത്തും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇവിടെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.
അതേസമയം, ഫെബ്രുവരിയിൽ വിപ് ലംഘിച്ചതിനെ തുടർന്ന് നടപടിക്കു നിർദേശിച്ച രമേഷ് ജാർക്കിഹോളി, മഹേഷ് കുമത്തല്ലി എന്നിവരെ അയോഗ്യരാക്കണമെന്ന് കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യ സ്പീക്കറോട് ആവശ്യപ്പെട്ടു. ഇരുവരും രാജി സമർപ്പിച്ചിട്ടുണ്ട്. ദളിന്റെ 3 എംഎൽഎമാർ ഉൾപ്പെടെ 16 പേരാണ് ഇതുവരെ രാജിവച്ചത്. സുപ്രീംകോടതിയെ സമീപിച്ചത് ഇവരിൽ 10 പേർ.
https://www.facebook.com/Malayalivartha

























