സുനന്ദ പുഷ്‌കറിന്റെ കൊലപതാക കേസില്‍ ശശി തരൂര്‍ ഡല്‍ഹി പോലീസിന് മുന്നില്‍ ഹാജരായി

സുനന്ദ പുഷ്‌കറിന്റെ കൊലപതാക കേസില്‍ ശശി തരൂര്‍ അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരായി. ഹാജരാകണമെന്ന നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്നാണ് തരൂര്‍ ഡല്‍ഹി പൊലീസിനു മുന്നില്‍ ഹാജരായത്. എസ്ടിഎഫ് വസന്തവിഹാര്‍ കേന്ദ്രത്തിലാണ് തരൂരിനെ പൊലീസ് ചോദ്യം ചെയ്യുന്നത്.
നേരത്തെ തരൂരിനെ നാളെ ചോദ്യം ചെയ്യുമെന്നാണ് വിവരം ലഭിച്ചിരുന്നത്. എന്നാല്‍ അഭിഭാഷകര്‍ക്കൊപ്പം തരൂര്‍ അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകുകയായിരുന്നു. രാത്രി 7.45ഓടെയാണ് തരൂര്‍ പൊലീസിന് മുമ്പില്‍ ഹാജരായത്.
ചോദ്യം ചെയ്യലിന് ശേഷം തരൂരിനെ അറസ്റ്റ് ചെയ്യുമോ എന്ന സംശയവും സജീവമാണ്. സാക്ഷി എന്ന നിലയില്‍ ചോദ്യം ചെയ്യലിനാണ് നോട്ടീസ്. എന്നാല്‍ മറ്റ് സാക്ഷികളുടെ മൊഴികളുമായി തരൂരിന്റെ വിശദീകരണങ്ങള്‍ യോജിച്ചില്ലെങ്കില്‍ അറസ്റ്റിനാണ് സാധ്യത. കേസില്‍ തരൂരിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നാണ് ഡല്‍ഹി പൊലീസ് നല്‍കുന്ന സൂചന. സുനന്ദയും താനും തമ്മില്‍ ചെറിയ തെറ്റിധാരണകളുണ്ടായിരുന്നതായി ശശി തരൂര്‍ പൊലീസിന് മൊഴി നല്‍കിയതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സുനന്ദ പുഷ്‌കര്‍ മരിച്ച് രണ്ടുദിവസങ്ങള്‍ക്ക് ദിവസങ്ങള്‍ക്ക് ശേഷം നടന്ന പൊലീസ് ചോദ്യം ചെയ്യലിലാണ് തരൂര്‍ പൊലീസിനോട് തങ്ങള്‍ തമ്മില്‍ ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്നും എന്നാല്‍ വിവാഹജീവിതം സന്തോഷകരമായിരുന്നു എന്നും നേരത്തെ മൊഴി നല്‍കിയിരുന്നു.
സുനന്ദയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്നും ഇന്‍സൊംനിയ ബാധിച്ച് ഉറക്കമില്ലാത്തതിനാല്‍ അല്‍പ്രാക്‌സ് മരുന്നുകഴിച്ചാണ് ഉറങ്ങിയിരുന്നതെന്നും തരൂര്‍ പൊലീസിനോട് നേരത്തെ വ്യക്തമാക്കിയിരുന്നു. മരിക്കുന്നതിന് രണ്ടുദിവസം മുമ്പുമുതല്‍ സുനന്ദ ആഹാരം കഴിച്ചില്ലെന്ന് തരൂര്‍ പറഞ്ഞതായും മൊഴിയിലുണ്ട്. ജനുവരി 19ന് തരൂരിനെ ചോദ്യം ചെയ്തതിന്റെ റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























