ഡല്‍ഹിയില്‍ ബിജെപി സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിച്ചു, അരവിന്ദ് കെജ്രിവാളിനെതിരെ നൂപുര്‍ ശര്‍മ്മ, കിരണ്‍ ബേദി മുഖ്യമന്ത്രി സ്ഥാനാര്‍ഥി

ആം ആദ്മിയിലെ പ്രമുഖരെ തങ്ങളുടെ പാളയത്തിലെത്തിച്ച് ഡല്‍ഹി തെരഞ്ഞെടുപ്പിനെ നേരിടാന്‍ ബിജെപി തയ്യാറായി. കഴിഞ്ഞ ദിവസം പുറത്ത് വിട്ട 62 പേരുടെ സ്ഥാനാര്‍ഥികളെ ഉള്‍പ്പെടുത്തികൊണ്ടുള്ള ആദ്യപട്ടികയില്‍ നേരത്തെ ആം ആദ്മിയിലുണ്ടായിരുന്ന കിരണ്‍ ബേദി, കൃഷ്ണ തിരഥ്, വിനോദ് കുമാര്‍ ബിന്നിഎന്നിവരും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ കിരണ്‍ ബേദി ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി .കിരണ്‍ ബേദിയായിരിക്കും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ നേരത്തെ വ്യക്തമാക്കിയിരുന്നു.
ന്യൂഡല്‍ഹി നിയമസഭാ മണ്ഡലത്തില്‍ അരവിന്ദ് കെജ്‌രിവാളനെതിരെ ബി.ജെ.പി ചെറുപ്പക്കാരിയായ നൂപുര്‍ ശര്‍മ്മയെ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചു. ഫെബ്രുവരി 7നാണ് ഡല്‍ഹി നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡല്‍ഹി സ്വദേശിനിയായ നൂപുര്‍ ബി.ജെ.പിയുടെ വിദ്യാര്‍ത്ഥി സംഘടനയായ എ.ബി.വി.പിയിലൂടെയാണ് സജീവരാഷ്ട്രീയത്തിലേക്ക് എത്തിയത്. 2008ല്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്‍സ് യൂണിയന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്നും എല്‍.എല്‍.എം നേടി. ഏഴ് വര്‍ഷമായി എ.ബി.വി.പിയിലും ബി.ജെ.പിയിലുമായി സജീവമാണ്. സൗന്ദര്യവും ഇംഗ്‌ളീഷ് ഭാഷാ നൈപുണ്യവും വാക്ചരുതയും കൊണ്ട് ദേശീയ വാര്‍ത്താ ചാനല്‍ ചര്‍ച്ചകളില്‍ ബി.ജെ.പിയുടെ സ്ഥിരം മുഖമാണ് നൂപുര്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























