പാക്കിസ്ഥാനില്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടി: 10 പേര്‍ കൊല്ലപ്പെട്ടു

സൈന്യവും തീവ്രവാദികളും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ പാക്കിസ്ഥാനില്‍ 10 പേര്‍ കൊല്ലപ്പെട്ടു. ഏഴു തീവ്രവാദികളും മൂന്ന് സൈനികരുമാണ് കൊല്ലപ്പെട്ടത്. ഗോത്ര വിഭാഗക്കാര്‍ താമസിക്കുന്ന ബജൗര്‍ മേഖലയിലാണ് ഏറ്റുമുട്ടലുകള്‍ ഉണ്ടായത്.
അഫ്ഗാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന മലനിരകളില്‍ ഒളിച്ചിരുന്ന തീവ്രവാദികള്‍ സൈന്യത്തിന് നേരെ നിറയൊഴിക്കുകയായിരുന്നു. കൊല്ലപ്പെട്ട സൈനികരില്‍ ഒരു സൈനിക ക്യാപ്റ്റനും ഉള്‍പ്പെടുന്നു. താലിബാന്‍ തീവ്രവാദികളുടെ ശക്തമായ കേന്ദ്രമാണ് ബജൗര്‍ മേഖല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























