ബാങ്ക് പണിമുടക്ക് മാറ്റിവച്ചു

വേതന പരിഷ്‌കരണം ആവശ്യപ്പെട്ട് ബാങ്ക് ജീവനക്കാര്‍ രാജ്യവ്യാപകമായി ബുധനാഴ്ച മുതല്‍ നാല് ദിവസത്തേയ്ക്ക് പ്രഖ്യാപിച്ചിരുന്ന പണിമുടക്ക് മാറ്റിവച്ചു. യുണൈറ്റഡ് ഫോറം ഒഫ് ബാങ്ക് യൂണിയന്‍സിന്രെയും പ്രതിനിധികള്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. വേതന പരിഷ്‌കരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഫെബ്രുവരി ആദ്യം പരിഹരിക്കാമെന്ന് ഐ.ബി.എ ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് പണിമുടക്ക് മാറ്റിവയ്ക്കാന്‍ തീരുമാനിച്ചത്.
യുണൈറ്റഡ് ഫോറം ഒഫ് ബാങ്ക് യൂണിയന്‍സിന്റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ ഏഴിന് പണിമുടക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും മാറ്റിവയ്ക്കുകയായിരുന്നു. വേതന വര്‍ദ്ധന 1.5 ശതമാനം കണ്ട് ഉയര്‍ത്താമെന്ന് ഐ.ബി.എ നല്‍കിയ ഉറപ്പ് പാലിക്കാതിരുന്നതിനെ തുടര്‍ന്നാണ് ജനു.21 മുതല്‍ നാല് ദിവസത്തേക്ക് പണിമുടക്കാന്‍ ജീവനക്കാരുടെ സംഘടനകള്‍ തീരുമാനിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























