രാജ്യതലസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴ... മണിക്കൂറിൽ 60 കിലോമീറ്റർവരെ വേഗതയിൽ ശക്തമായ കാറ്റും വീശുന്നതായി റിപ്പോർട്ടുകൾ, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

രാജ്യതലസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴ. മണിക്കൂറിൽ 60 കിലോമീറ്റർവരെ വേഗതയിൽ ശക്തമായ കാറ്റും വീശുന്നതായി റിപ്പോർട്ടുണ്ട്. ഇന്നു മുഴുവൻ ഡൽഹിയിൽ മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം . കനത്ത മഴയ്ക്കുള്ള സാദ്ധ്യത കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം ഇന്നുരാവിലെ 4.50ന് ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
അതേസമയം, ജമ്മുകാശ്‌മീരിൽ കനത്ത മഞ്ഞുവീഴ്‌ച . ശക്തമായ കാറ്റും വീശുന്നു .ഇന്നുരാവിലെ മുതലാണ് മഞ്ഞുവീഴ്‌ച ആരംഭിച്ചത്. കനത്ത മഞ്ഞുവീഴ്‌ച കണക്കിലെടുത്ത് ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പൊലീസ് . ഹെൽപ്‌ലൈൻ നമ്പറുകളും പുറത്തിറക്കി.
"
https://www.facebook.com/Malayalivartha






















