ബജറ്റില്‍ സബ്‌സിഡികള്‍ വെട്ടിക്കുറയ്ക്കുമെന്നു അരുണ്‍ ജയ്റ്റ്‌ലി

അടുത്ത ബജറ്റില്‍ സബ്‌സിഡികള്‍ വെട്ടിക്കുറയ്ക്കുമെന്നു കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് (സിഐഐ) സംഘടിപ്പിച്ച ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.സബ്‌സിഡികള്‍ യുക്തിപൂര്‍വമാകണമെന്നും കൂടുതല്‍ നിക്ഷേപവും വളര്‍ച്ചയും ഉറപ്പാക്കുംവിധം നയങ്ങളില്‍ സ്ഥിരതയുണ്ടാകണമെന്നും ജയ്റ്റ്‌ലി പറഞ്ഞു. ജനുവരി മുതല്‍ എല്‍പിജി സബ്‌സിഡി ബാങ്ക് വഴിയാക്കി.\'മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി വഴി വന്‍തോതില്‍ നിക്ഷേപങ്ങള്‍ വരാന്‍ നികുതികളും നയങ്ങളിലും സ്ഥിരതവേണമെന്നു ധനമന്ത്രി അഭിപ്രായപ്പെട്ടു.സാമ്പത്തിക കമ്മി മൂലം പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ അടിസ്ഥാനസൗകര്യ വികസന രംഗത്തു കൂടുതല്‍ സര്‍ക്കാര്‍നിക്ഷേപം നടത്തുക വെല്ലുവിളിയാണ്. പൊതു- സ്വകാര്യ പങ്കാളിത്ത സാധ്യതകള്‍ പുനരുജ്ജീവിപ്പിക്കേണ്ടതുണ്ട്.
ചരക്കു സേവന നികുതി (ജിഎസ്ടി) നടപ്പാക്കുന്നതു രാജ്യത്തെ വ്യാപാര അന്തരീക്ഷം മെച്ചപ്പെടുത്തും. ജിഎസ്ടി നടപ്പാക്കുക വഴി ഒരു സംസ്ഥാനത്തിനും നഷ്ടമുണ്ടാകില്ല. ജിഎസ്ടിയിലേക്കുള്ള മാറ്റം മൊത്ത ആഭ്യന്തര ഉല്‍പാദനത്തെ സഹായിക്കും. ഭാവിയില്‍ നികുതി കുറയ്ക്കാന്‍പോലും സഹായിക്കും. സേവന നികുതിയുടെ പങ്കു ലഭിക്കുന്നതു സംസ്ഥാന സര്‍ക്കാരുകള്‍ക്കു നേട്ടമാകുമെന്നും ധനമന്ത്രി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























