കൈവശം വയ്ക്കാവുന്ന പണത്തിന്റെ പരിധി 10 ലക്ഷം രൂപയാക്കുന്നു

വ്യക്തികള്‍ക്കു കൈവശം സൂക്ഷിക്കാവുന്ന പണത്തിനു പരിധി നിശ്ചയിക്കാന്‍ കേന്ദ്ര ധനമന്ത്രാലയം ആലോചിക്കുന്നു. പരമാവധി 10 ലക്ഷം രൂപയില്‍ കൂടുതല്‍ കൈവശം വയ്ക്കുന്നത് അനുവദിക്കരുതെന്നാണ് അധായ നികുതി വകുപ്പിന്റെ നിര്‍ദ്ദേശം. ഈ നിര്‍ദ്ദേശം വരുന്ന ബജറ്റില്‍ ഉണ്ടാകുമെന്നാണ് സൂചന. നിര്‍ദ്ദേശം നടപ്പിലായാള്‍ ഏറ്റവും കൂടുതല്‍ അങ്കലാപ്പിലാവുന്നത് വസ്തു വില്‍ക്കുന്നവരാണ്. ഇവര്‍ അഞ്ച് ലക്ഷം രൂപയ്ക്ക് ഒരു സെന്റ് ഭൂമി വിറ്റാല്‍ പ്രമാണത്തില്‍ കാണിക്കുന്നത് വില കുറച്ചാണ്. പ്രാമാണത്തിലുള്ള തുകയില്‍ കൂടുതല്‍ ബാങ്കില്‍ സുക്ഷിക്കാന്‍ കഴിയില്ല. മാത്രമല്ല പത്ത് ലക്ഷത്തില്‍ കൂടുതല്‍ കൈയിലുണ്ടെങ്കില്‍ അതിന്റെ കണക്ക് കാണിക്കേണ്ടതായും വരും. അപ്പോള്‍ പണം സൂക്ഷിക്കാന്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടേണ്ടി വരും. വസ്തു വില്‍ക്കുന്നവരെയും വാങ്ങുന്നവരെയും നിരീക്ഷിക്കാനും അദായ നികുതി വകുപ്പ് ആലോചിക്കുന്നുണ്ട്. ഇവരില്‍ നിന്ന് അധിക പണം കണ്ടെത്തിയാല്‍ അത് കള്ളപ്പണമായി മാറും. കേന്ദ്രത്തിന്റെ പുതിയ തീരുമാനം സാധാരണക്കാരന്റെ പണം പിടുങ്ങാനാണെന്ന് ഇതിനകം തന്നെ ആരോപണമുയര്‍ന്നിട്ടുണ്ട്.
കള്ളപ്പണം തടയുന്നതിനുള്ള മാര്‍ഗമായാണ് പുതിയ നിര്‍ദ്ദേശം. വിദേശത്ത് ഇന്ത്യക്കാര്‍ നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണം തിരികെക്കൊണ്ടുവരാന്‍ നടപടിയെടുക്കണമെന്ന സുപ്രീം കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നടത്തിയ പല നീക്കങ്ങളും പാളിയിരുന്നു. അതിനെ തുടര്‍ന്നാണ് പുതിയ നിര്‍ദ്ദേശവുമായി സര്‍ക്കാരിന്റെ രംഗ പ്രവേശനം.
ഉയര്‍ന്ന മൂല്യമുള്ള വസ്തുക്കള്‍ വാങ്ങുന്നവരും അവ വില്‍ക്കുന്നവരും പാന്‍ നമ്പര്‍ ഉണ്ടാകണമെന്നു നിര്‍ദേശിക്കാനും ആലോചനയുണ്ട്. ഒരുലക്ഷം രൂപയില്‍ കൂടുതല്‍ വിലയുള്ളവയാണ് ഉയര്‍ന്നമൂല്യമുള്ളവയുടെ ഗണത്തില്‍ പെടുക. കള്ളപ്പണം തടയുന്നതിനുള്ള മാര്‍ഗങ്ങളിലൊന്നായാണു കൈവശംവയ്ക്കാവുന്ന പണത്തിനു പരിധി നിശ്ചയിക്കാമെന്ന നിര്‍ദേശം. നിയമങ്ങളും വിദേശരാജ്യങ്ങളുമായുള്ള കരാറുകളും തടസ്സമാണെന്നു സര്‍ക്കാര്‍ പലതവണ വ്യക്തമാക്കിക്കഴിഞ്ഞു. 10 ലക്ഷം രൂപയെന്നതു പ്രാഥമിക നിര്‍ദേശം മാത്രമാണെന്നും കൂടുതല്‍ ആലോചനകള്‍ക്കുശേഷം തുക പുതുക്കി നിശ്ചയിച്ചേക്കുമെന്നും ധനമന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























