സുനന്ദയുടെ മരണം: തരൂരിനോട് ഐപിഎല്ലിനെപ്പറ്റിയും ചോദിച്ചുവെന്ന് കമ്മിഷണര്‍

സുനന്ദ പുഷ്‌കറിന്റെ ദുരൂഹമരണം സംബന്ധിച്ച് ഭര്‍ത്താവും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂര്‍ എംപി ചോദ്യം ചെയ്യലിനോട് പൂര്‍ണമായും സഹകരിച്ചുവെന്ന് ഡല്‍ഹി പൊലീസ് കമ്മിഷണര്‍ ബി.എസ്.ബസി. സുനന്ദ കൊല്ലപ്പെട്ട ദിവസത്തെ കാര്യങ്ങളാണ് കൂടുതലും ചോദിച്ചത്. ഐപിഎല്‍ അടക്കമുള്ള കാര്യങ്ങളും ചോദിച്ചുവെന്നും കമ്മിഷണര്‍ വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് ഇനിയും കൂടുതല്‍ പേരെ ചോദ്യം ചെയ്യുമെന്നും ബി.എസ്.ബസി പറഞ്ഞു. ലഭിച്ച വിവരങ്ങള്‍ പരിശോധിച്ചതിനു ശേഷം അടുത്ത നടപടികളെക്കുറിച്ച് ആലോചിക്കുമെന്നും ബസി പറഞ്ഞു.
ശശി തരൂരിനെ ഡല്‍ഹി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം ഇന്നലെയാണ് ചോദ്യംചെയ്തത്. രാത്രി എട്ടു മണിയോടെയാണു വസന്ത് വിഹാറിലെ വാഹനമോഷണ വിരുദ്ധ സ്‌ക്വാഡിന്റെ ഓഫിസിലായിരുന്നു ചോദ്യം ചെയ്യല്‍. ഇത് നാലു മണിക്കൂറുകളോളം നീണ്ടു. കഴിഞ്ഞ വര്‍ഷം ജനുവരി 17ന് ആണു ഡല്‍ഹിയിലെ ലീലാ പാലസ് ഹോട്ടലില്‍ സുനന്ദയെ മരിച്ചനിലയില്‍ കണ്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























