പത്തൊമ്പതുകാരിയായ കാമുകിയെ മുഖം വികൃതമാക്കി തലതകര്‍ത്ത് ക്രൂര കൊലപാതകം; മുഹൂർത്തം നോക്കി കാത്തിരുന്നിട്ടും ഇരുവർക്കുമിടയിൽ സംഭവിച്ചത്...

ശനിയാഴ്ച രാവിലെ പാന്ദുര്‍ന-നാഗ്പൂര്‍ ദേശീയപാതയില്‍ വെച്ച് മുഖം വികൃതമാക്കിയ രീതിയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. അതിന് പിന്നാലെ നടന്ന അന്വേഷണത്തിൽ പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. പ്രണയിച്ച് തന്നെ വഞ്ചിക്കുകയാണെന്ന സംശയത്തെ തുടര്‍ന്ന് കാമുകിയെ ക്രൂരമായി കൊലപ്പെടുത്തി യുവാവ്. മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് പത്തൊമ്ബതുകാരിയായ മോഡലിനെ തലതകര്‍ത്താണ് യുവാവ് കൊലപ്പെടുത്തിയത്. നാഗ്പൂര്‍ സ്വദേശിയായ ഖുശി പരിഹാറാണ് കൊല്ലപ്പെട്ടത്. കാമുകന്‍ അഷ്‌റഫ് ഷെയ്ഖിനെ പോലീസ് പിടികൂടി. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം.
പ്രാദേശിക ഫാഷന്‍ ഷോകളില്‍ സ്ഥിരസാന്നിധ്യം ആയതിനാല്‍ സമൂഹമാധ്യമങ്ങളിലൂടെ മൃതദേഹം ഖുശിയുടേതാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഖുശിയുടെ കാമുകനായ അഷ്‌റഫിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ജൂലൈ 12 ന് ഖുശിയുമായി കാറില്‍ സഞ്ചരിക്കവെ ഉടലെടുത്ത വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. കാറിനുള്ളില്‍ വെച്ചാണ് ഖുശിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്.
ഖുശിയുടെ ശരീരത്തിലുണ്ടായിരുന്ന ടാറ്റുവാണ് അവരെ തിരിച്ചറിയാന്‍ പോലീസിനെ സഹായിച്ചത്. ഫേസ്ബുക്കില്‍ അഷ്‌റഫിനൊപ്പമുള്ള നിരവധി ചിത്രങ്ങള്‍ ഖുശി പോസ്റ്റ് ചെയ്തിരുന്നു. ഇതാണ് പ്രതിയിലേക്കുള്ള അന്വേഷണം എളുപ്പമാക്കിയത്. കസ്റ്റഡിയിലെടുത്തപ്പോള്‍, വെള്ളിയാഴ്ച രാത്രി 9 മണി വരെ മാത്രമേ ഖുശിക്കൊപ്പം ഉണ്ടായിരുന്നുള്ളൂവെന്നാണ് അഷ്റഫ് പറഞ്ഞിരുന്നത്. എന്നാല്‍ മൊബൈല്‍ സിഗ്നല്‍ പരിശോധിച്ചപ്പോള്‍ ഇതു കള്ളമാണെന്നു തെളിഞ്ഞു. രാത്രി വൈകിയും ഇയാള്‍ ഖുശിക്കൊപ്പമുണ്ടായിരുന്നു. ഇതോടെ കൂടുതല്‍ കള്ളംപറഞ്ഞ് പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കാതെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. പത്തു ദിവസത്തിനുള്ളില്‍ ഖുശിയെ വിവാഹം കഴിക്കാനിരുന്നതാണെന്നും അഷ്റഫ് പോലീസിനോടു പറഞ്ഞു. ഇതിനായി ഒരു അപ്പാര്‍ട്ട്മെന്റ് വാടകയ്ക്ക് എടുക്കുകയും ചെയ്തിരുന്നുവെന്നും അഷ്റഫിന്റെ മൊഴിയിലുണ്ട്.
https://www.facebook.com/Malayalivartha