കിരണ്‍ ബേദിയെ തുറന്ന സംവാദത്തിനു ക്ഷണിച്ച് അരവിന്ദ് കേജ്‌രിവാള്‍

ഡല്‍ഹിയില്‍ പരസ്പരം പോര്‍ വിളിച്ച് മുമ്പ് സഹ പ്രവര്‍ത്തകരായിരുന്ന അരവിന്ദ് കേജ്‌രിവാളും കിരണ്‍വേദിയും. ഇതോടെ ആം ആദ്മി പാര്‍ട്ടിയും ബിജെപിയും തമ്മില്‍ വെല്ലുവിളികളും ആരംഭിച്ചു. കിരണ്‍ ബേദിയെ തുറന്ന സംവാദത്തിനു ക്ഷണിച്ച് അരവിന്ദ് കേജ്‌രിവാള്‍ തുടക്കമിട്ടുകഴിഞ്ഞു.
മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തിരഞ്ഞെടുത്ത കിരണ്‍ ബേദിക്ക് അഭിനന്ദനമറിയിക്കാനും കേജ്‌രിവാള്‍ മറന്നില്ല. പക്ഷപാതമില്ലാത്ത ഒരാളെ മോഡറേറ്ററായി വച്ചുള്ള സംവാദത്തിനു ബേദിയെ ക്ഷണിക്കുന്നുവെന്നാണ് കേജ്‌രിവാള്‍ പറഞ്ഞത്.അതേസമയം, കേജ്‌രിവാളിന്റെ വെല്ലുവിളി സ്വീകരിക്കുന്നുവെന്ന് കിരണ്‍ ബേദി തിരിച്ചടിച്ചു. കേജ്‌രിവാള്‍ സംവാദത്തിലാണ് വിശ്വസിക്കുന്നത്. താന്‍ പ്രവര്‍ത്തിയിലും. അതിനാല്‍ നിയമസഭയ്ക്കുള്ളില്‍ നേരിടാമെന്നും ബേദി പറഞ്ഞു.
കിരണ്‍ ബേദി തന്നെ ട്വിറ്ററില്‍ ബ്ലോക്ക് ചെയ്തുവെന്നും അത് മാറ്റണമെന്നും കേജ്‌രിവാള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഒരു വര്‍ഷം മുന്‍പാണ് താന്‍ കേജ്‌രിവാളിനെ ബ്ലോക്ക് ചെയ്തതെന്നും സഭ്യമില്ലാത്ത സംസാരങ്ങള്‍ വന്നതിനാലാണ് ഇങ്ങനെ ചെയ്തതെന്നും ബേദി പ്രതികരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























